Mathrubhumi Logo

ആള്‍ക്കൂട്ടത്തില്‍ ലോഹിയുടെ ആദ്യ ഡ്രൈവര്‍

Posted on: 29 Jun 2009

ചാലക്കുടി:സംവിധായകന്‍ ലോഹിതദാസിന്റെ മൃതദേഹം ചാലക്കുടിയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ കദനഭാരവുമായി നിന്നിരുന്നു. ലോഹിയുടെ ആദ്യ ഡ്രൈവറായിരുന്ന ചാലക്കുടി അന്നനാട് സ്വദേശിയായ ജോബോയ് കൊറിയയായിരുന്നു അത്.

'കിരീടം' തീയറ്ററുകളില്‍ തകര്‍ത്തോടുന്നകാലത്താണ് ലോഹിതദാസ് ആദ്യമായി കാറ് വാങ്ങുന്നത്-വെള്ള ഫിയറ്റ് കാര്‍. സിനിമാഭിനയമോഹവുമായി നടക്കുകയായിരുന്ന തന്നെ ലോഹി ഡ്രൈവറാക്കി. യാത്രയ്ക്കിടയില്‍ വാതോരാതെ സംസാരിക്കും. കൂടെയുള്ളവര്‍ പറയുന്ന സംഭവങ്ങളും അതിലെ കഥാപാത്രങ്ങളും പിന്നീട് ലോഹിയുടെ കഥാപാത്രങ്ങളാകും. സുഹൃത്തുക്കളെപോലെയാണ് പെരുമാറിയിരുന്നത്.നാലുവര്‍ഷം ലോഹിക്കൊപ്പം നിന്നു-ജോബോയ് ഓര്‍ക്കുന്നു.






ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss