Mathrubhumi Logo

ലോഹിതദാസിന്റെ ഓര്‍മകളുമായി ഷൊറണൂര്‍ റസ്റ്റ്ഹൗസിലെ ഉണ്ണി

Posted on: 29 Jun 2009

ഷൊറണൂര്‍: ഷൊറണൂര്‍ റസ്റ്റ്ഹൗസിലെ ഉണ്ണിക്ക് ലോഹിതദാസ് വെറുമൊരു സുഹൃത്തല്ല. സ്വന്തം ജ്യേഷുനെപ്പോലെ. നീണ്ട 14 വര്‍ഷത്തെ ബന്ധം. കഥാതന്തുക്കള്‍ക്കുവേണ്ടി റസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലിരുന്ന് ലോഹിതദാസ് തലപുകയുമ്പോള്‍ ആശ്വാസത്തിന്റെ കടുപ്പമുള്ള ചായയുമായി ഉണ്ണിയെത്തും.

അല്പംമാത്രം സംസാരിക്കുന്ന പ്രകൃതമാണ് കാഴ്ചയ്‌ക്കെങ്കിലും ലോഹിതദാസ് ഒരു തികഞ്ഞ തമാശക്കാരനാണെന്നത് അടുത്തറിയുന്നവര്‍ക്കേ മനസ്സിലാകൂ. തിരക്കഥരചനയ്ക്കായി റസ്റ്റ്ഹൗസിലെ ഒന്നാംനമ്പര്‍ മുറിയാണ് അദ്ദേഹം എന്നും തിരഞ്ഞെടുത്തത്. ഷൊറണൂര്‍ റസ്റ്റ്ഹൗസിലിരുന്ന് തിരക്കഥ എഴുതിയാല്‍ സിനിമ വിജയിക്കുമെന്ന ഒരു വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നെന്ന് ഉണ്ണി പറഞ്ഞു.

ഒരു ഭക്ഷണത്തോടും പ്രത്യേകതാല്പര്യം കാണിക്കാറില്ലായിരുന്നു ലോഹിതദാസെന്ന് പറയുന്നു. പുട്ടും കടലയും തുടങ്ങി സമീപഹോട്ടലിലെ ചോറും മീന്‍ കറിയും ചിലദിവസങ്ങളില്‍ ഉണ്ണിയുടെ വീട്ടില്‍ നിന്നെത്തിക്കുന്ന വെള്ളച്ചോറുവരെ അദ്ദേഹം കഴിച്ചിരുന്നു.

രാവിലെ വെള്ളച്ചോറിന് ഉള്ളിയോ ഉണക്കമീനോ ചമ്മന്തിയോ ഒക്കെയാണ് കറിയായി കരുതിയിരുന്നത്.

അവസരംതേടിയെത്തുന്നവരുടെ ഫോട്ടോകളും ബയോഡാറ്റയും ലോഹിതദാസ് ഉണ്ണിയെ ഏല്പിക്കാനാണ് പറയാറുള്ളത്. വള്ളുവനാട്ടിലെ ഉത്സവപ്പറമ്പുകളിലും പ്രധാനചടങ്ങുകളിലും നാട്ടുകാരനായി ലോഹിതദാസ് എത്തിയിരുന്നു.






ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss