Mathrubhumi Logo

ബാക്കിവെച്ചത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ...

Posted on: 29 Jun 2009

ഒറ്റപ്പാലം: കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ അഭ്രപാളികളിലെത്തിക്കാന്‍ ലോഹിതദാസ് ഏറെ മോഹിച്ചിരുന്നു. ഈ മോഹം ബാക്കിവെച്ചാണ് ലോഹിതദാസ് യാത്രയായത്. ഹാസ്യസമ്രാട്ടായ കുഞ്ചന്‍ നമ്പ്യാരെ അവതരിപ്പിക്കാന്‍ ആദ്യം മോഹന്‍ലാലിനേയും പിന്നീട് ജഗതിയേയും പരിഗണിച്ചിരുന്നുവെങ്കിലും ജയറാമിനെ തീരുമാനിക്കുകയായിരുന്നു. ഈ സിനിമ യാഥാര്‍ഥ്യമാക്കാന്‍ കുഞ്ചന്‍ നമ്പ്യാരെ സംബന്ധിച്ച് പഠനങ്ങളും അദ്ദേഹം നടത്തി. എന്നാല്‍ പല കാരണങ്ങളാല്‍ ഈ പദ്ധതി നീണ്ടുപോകുകയായിരുന്നു. പുരാണത്തില്‍നിന്ന് ഭീഷ്മരെ കഥാപാത്രമാക്കി സിനിമയെടുക്കാനും ലോഹിതദാസ് ആഗ്രഹിച്ചിരുന്നു. ഇതിന്റെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട 'ചെമ്പട്ട്' എന്ന ചിത്രത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കാനായില്ല.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss