'മരണശേഷം അവര്‍ എന്നെ വാഴ്ത്തും'
ഒ. രാധിക Posted on: 29 Jun 2009
''പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട് ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോവുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്. അത് നമ്മള്‍ മലയാളികളുടെ പ്രത്യേകതയാണ്. മരിച്ചാലേ നന്നാവൂ. പത്മരാജന്‍ ജീവിച്ചിരുന്നപ്പോള്‍ ഇത്ര ആരാധനയും പ്രശംസയും കിട്ടിയിരുന്നില്ല. മരിച്ചു കഴിഞ്ഞപ്പോഴാണ് 'ഗന്ധര്‍വനായി' ആഘോഷിക്കപ്പെട്ടത്''
കഴിഞ്ഞ സപ്തംബറില്‍ 'മാതൃഭൂമി' വാരാന്തപ്പതിപ്പിനുവേണ്ടി കോഴിക്കോട് വെച്ച് അനുവദിച്ച അഭിമുഖത്തില്‍ ലോഹിതദാസ് ഇങ്ങനെ പറഞ്ഞത് മരണം മുന്നില്‍ കണ്ടുകൊണ്ടായിരുന്നില്ല. തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായി ശക്തമായ സിനിമകളുമായി തിരിച്ചെത്തുമെന്ന് അന്ന് ലോഹിതദാസ് ഉറപ്പിച്ചു പറഞ്ഞു.
''എന്റെ സ്റ്റോക്ക് തീര്‍ന്നതാണോ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ചുരുങ്ങിയത് 25 കഥകള്‍ ഇപ്പോള്‍ എന്റെ മനസ്സിലുണ്ട്. ഓരോന്നും ഓരോ കല്ലാണ്. ചെത്തി മിനുക്കിയെടുത്താല്‍ മാത്രം മതി''. ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു സംസാരം.
ഇഷ്ടപ്പെട്ട മരച്ചില്ല തേടിപ്പിടിച്ച് പക്ഷി കൂടൊരുക്കുന്ന പോലെ മോഹിച്ചുണ്ടാക്കിയ വീടും സിനിമയ്ക്കായി നഷ്ടപ്പെട്ടതിന്റെ വേദന. ഒടുവില്‍, മലയാളികള്‍ ആഘോഷപൂര്‍വം സമ്മാനിച്ച സ്വര്‍ണപ്പതക്കങ്ങള്‍ പണയം വെക്കാനൊരുങ്ങിയപ്പോള്‍ അവയില്‍ പലതും മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ദുഃഖം. ഇരുപത്തിനാല് മണിക്കൂറും സിനിമ ശ്വസിച്ച് ജീവിച്ചപ്പോള്‍ കുടുംബത്തെ മറന്നുപോയതിലെ കുറ്റബോധം - എല്ലാം അദ്ദേഹം പങ്കുവെച്ചു.''ഇത്രയും കാലത്തിനിടയ്ക്ക് ജീവിച്ചോ എന്ന് ചോദിച്ചാല്‍ ജീവിച്ചില്ലല്ലോ എന്ന് തോന്നുന്ന പോലെ. സിനിമയില്ലാതെ എനിക്കൊരു ജീവിതവുമുണ്ടായിട്ടില്ല. കുട്ടികള്‍ വളരുന്നതോ ഭാര്യയുണ്ടെന്നതോ അറിയാതെ പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍. ജീവിതത്തില്‍ പലതും നഷ്ടമായിട്ടുണ്ട്. അങ്ങിനെ ധൃതിപിടിച്ച് സിനിമ ചെയ്യേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനിയെനിക്ക് ജീവിക്കണം. ഭാര്യയോടും കുട്ടികളോടും ഒത്തുള്ള ജീവിതം''. തിരക്കിനിടയില്‍ അവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതൊക്കെ ഇരട്ടിയായി നല്‍കുകയായിരുന്നു ലോഹിതദാസ്.
മികച്ച ചലച്ചിത്രകാരനെന്ന പേരിനൊപ്പം വിവാദങ്ങളും ഗോസിപ്പുകളും ലോഹിതദാസിനെ വിടാതെ പിന്തുടര്‍ന്നു. എന്നാല്‍ ഇതിനെയൊക്കെ ലാഘവത്തോടെ തള്ളാനും അദ്ദേഹത്തിനായി.
''ഞാനും മീരാജാസ്മിനും ഒന്നിച്ചാണ് ഏറ്റവും കുറച്ച് ചിത്രങ്ങള്‍ ചെയ്തത്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നത് സത്യമാണ്. അത് പുറമെനിന്നുള്ള 'മനോരോഗികള്‍ നോക്കുമ്പോള്‍ അപകടം' എന്നു തോന്നിയേക്കാം. എന്നാല്‍ എനിക്കെല്ലാവരോടും സ്‌നേഹമാണ്. ഞാനത് പ്രകടിപ്പിക്കാറുണ്ട്. അതാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഏതു ഗോസിപ്പിനിടയ്ക്കും എന്റെ ഭാര്യയും കുട്ടികളും എന്നെ സമ്പൂര്‍ണമായി വിശ്വസിക്കുന്നു. അതില്‍പ്പരം എനിക്കെന്ത് വേണം?