ഇനിയും കാണാന്‍ കഴിയില്ലല്ലോയെന്ന സങ്കടം ബാക്കി മോഹന്‍ലാല്‍
Posted on: 29 Jun 2009
കൊച്ചി: ഇനിയും കാണാന്‍ കഴിയില്ലല്ലോയെന്ന സങ്കടം മാത്രം ബാക്കി. മരണവാര്‍ത്ത പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ലോഹിതദാസിന് അസുഖമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.വര്‍ഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായി. അത് വെറുമൊരു വാക്കില്‍ ഒതുക്കാന്‍ കഴിയില്ല. വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അദ്ദേഹം.
എന്റെ മികച്ച ചിത്രങ്ങളില്‍ പലതും അദ്ദേഹത്തിന്റേതായിരുന്നു. കിരീടം, ഹിസ്‌ഹൈനസ് അബ്ദുള്ള, കന്മദം പോലെയുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.രണ്ടാഴ്ച മുമ്പ് അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹം തന്റെയൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്യാനിരുന്നതാണ്.