Mathrubhumi Logo

'ആ കൈയൊന്ന് എന്റെ തലയില്‍ വെയ്ക്കൂ' മമ്മൂട്ടി

Posted on: 29 Jun 2009

കൊച്ചി: 'ആ കൈയൊന്ന് എന്റെ തലയില്‍ വെയ്ക്കൂ' - എല്ലാ സിനിമ തുടങ്ങുമ്പോഴും ലോഹി എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു. നേരിട്ട് കാണുമ്പോഴും ഫോണില്‍ വിളിച്ചുമെല്ലാം ഇത്തരത്തില്‍ ലോഹി പറഞ്ഞിരുന്നു.ഏതോ ഭാഗ്യംപോലെ അദ്ദേഹം എന്നെ കണ്ടിരുന്നു. എല്ലാം ഒരു ഗുരുത്വമാണ്. എന്നെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആദ്യമായി തിരക്കഥയെഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴുമെല്ലാം ഒപ്പമുണ്ടായിരുന്നു.
വളരെ അടുത്ത വൈകാരികമായ ബന്ധമായിരുന്നു ലോഹിയുമായി. ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ ഒരു ചെറിയ കുട്ടിയെപോലെ പകച്ചു നില്ക്കുമായിരുന്നു.തനിയാവര്‍ത്തനം, അമരം, ഭൂതക്കണ്ണാടി എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെയ്തു. 'തനിയാവര്‍ത്തനം' പോലൊരു ചിത്രം മലയാളത്തില്‍ ആദ്യമാണ്. പാരമ്പര്യമായി ഭ്രാന്ത് വരുന്ന തറവാടിന്റെ കഥയാണ് അതില്‍. ഭ്രാന്തില്ലാതെ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെടുന്ന അതിലെ കഥാപാത്രത്തെ ഒടുവില്‍ സ്വന്തം അമ്മ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലുകയാണ്. ഇത്തരത്തില്‍ മക്കളെ കൊല്ലുന്ന അമ്മമാര്‍ ലോകത്ത് ഒരുപാട് ഉണ്ടായിട്ടുണ്ട്.
മനുഷ്യന്റെ കഥകളാണ് അദ്ദേഹം പറഞ്ഞിരുന്നത്. മനുഷ്യജീവിതത്തിലെ ഓരോരോ അവസ്ഥകളെ ചിത്രങ്ങളില്‍ അവതരിപ്പിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss