'കഥയും സിനിമയും മോഹിച്ചു; ശസ്ത്രക്രിയ മാറ്റിവെച്ചു'
Posted on: 29 Jun 2009
തൃശ്ശൂര്‍: കഥയെഴുതി കഴിയട്ടെ എന്നിട്ടുമതി ശസ്ത്രക്രിയ എന്ന നിലപാടിലായിരുന്നു ലോഹിതദാസ്. ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് രണ്ടുതവണ തൃശ്ശൂര്‍ അമല ആസ്പത്രിയില്‍ ലോഹിതദാസ് എത്തിയിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അദ്ദേഹം ഗൗനിച്ചില്ല. തന്റെ മനസ്സിലുള്ള ചലച്ചിത്രത്തിന്റെ കഥയും ചിത്രീകരണവും കഴിഞ്ഞതിനുശേഷം മതിയെന്നായിരുന്നു തീരുമാനം. ലോഹിയെ ചികിത്സിച്ച അമല ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. കെ.ജി. രാജേഷിനോട് തന്റെ മോഹങ്ങള്‍ അദ്ദേഹം തുറന്നുപറയുകയുംചെയ്തു. 'പുതിയൊരു സിനിമയുടെ തയ്യാറെടുപ്പിലാണ്. അതൊന്ന് കഴിഞ്ഞിട്ടുമതി ഓപ്പറേഷനും മറ്റും'-ലോഹിതദാസിന്റെ വാക്കുകള്‍ ഡോ. രാജേഷ് ഓര്‍ക്കുന്നു.
രണ്ടുമാസംമുമ്പാണ് ഹൃദയാസ്വസ്ഥതയെത്തുടര്‍ന്ന് ലോഹിതദാസ് അമല ആസ്പത്രിയില്‍ എത്തിയത്. അന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആന്‍ജിയോഗ്രാം ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും അത് പിന്നീടാകാമെന്ന് പറഞ്ഞു. ഒടുവില്‍ രണ്ടാംതവണ ഹൃദ്രോഗബാധയുണ്ടായശേഷം ആന്‍ജിയോഗ്രാം നടത്തിയപ്പോഴാണ് രക്തക്കുഴലില്‍ മൂന്ന് ബ്ലോക്കുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. എത്രയുംവേഗം ബൈപ്പാസ് ശസ്ത്രക്രിയ നടത്താനായിരുന്നു ഡോ. രാജേഷിന്റെ നിര്‍ദേശം. ആ നിര്‍ദേശം സ്വതഃസിദ്ധമായ ശൈലിയില്‍ പിന്നീടാകാമെന്ന മറുമൊഴിയോടെ മാറ്റിവെയ്ക്കുകയാണുണ്ടായത്, തന്റെ മനസ്സിലെ കഥാപാത്രത്തിന് ജന്മമേകാന്‍...