Mathrubhumi Logo

സച്ചിന്റെ മൊഴികള്‍

Posted on: 13 Nov 2009

ചില വിജയങ്ങള്‍ പ്രധാനപ്പെട്ടതാകുന്നത് അതില്‍ ഒരുപാട് സംഭാവനകള്‍ നല്‍കുന്നത് കൊണ്ടാണ്.

.......................................

എന്നെ സംബന്ധിച്ചിടത്തോളം ഓരോ മത്സരവും തുടങ്ങുന്നത് യഥാര്‍ഥ മത്സരത്തിന് എത്രയോ മുന്‍പാണ്.

..................................

പാകിസ്താനെതിരെ വിജയിക്കുമ്പോള്‍ ഒരു പ്രത്യേക അനുഭവമാണ്. കരുത്തുറ്റ നിരയാണ് അവരുടേത് എന്നതു മാത്രമല്ല കാര്യം. ചരിത്രത്തിന്റെ ഒരു പിന്‍ബലം കൂടിയുണ്ടല്ലൊ അവരുമായുള്ള കളിയനുഭവങ്ങള്‍ക്ക്.

........................

എല്ലാ വ്യക്തിക്കും അവന്റേതായൊരു ശൈലിയുണ്ട്. ഗ്രൗണ്ടിനകത്തും പുറത്തും നമ്മളെ അവതരിപ്പിക്കുന്നത് ഈ ശൈലി വഴിയാണ്.

.....................

ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നത് എന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അതിന്റെ സമ്മര്‍ദ്ദം എന്നെ കീഴ്‌പ്പെടുത്താന്‍ ഒരിക്കലും ഞാന്‍ അനുവദിച്ചിട്ടില്ല.

....................................

ഒരുപാട് കാലമപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഓരോ മത്സരങ്ങള്‍ വരുമ്പോള്‍ അത് വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നു മാത്രം.

...................................

ഒരോ കാലത്തിനും അതിന്റേതായ സവിശേഷതകളുള്ളതുപോലെ ഒരോ കളിക്കാരനും ഓരോ പരിശീലകനും അവരുടേതായ പ്രത്യേകതകളുടെ പ്രാധാന്യവുമുണ്ട് ചരിത്രത്തില്‍.

...........................................

ഒരാള്‍ ഒരുപാട് കാലം ക്രിക്കറ്റ് കളിക്കുമ്പോള്‍ അയാള്‍ക്ക് വേറിട്ടൊരു വ്യക്തിത്വമുണ്ടാകുന്നത് സ്വാഭാവികമാണ്.

...................

തോല്‍വികളോട് എനിക്കെന്നും വെറുപ്പായിരുന്നു. ഒരിക്കല്‍ ഗ്രൗണ്ടില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത ലോകമാണ് എനിക്ക്. ജയിക്കാനുള്ള ഈയൊരു വാഞ്ജ എന്നും എന്നിലുണ്ട്.

.................................

കളിക്കാരെയും പരിശീലകരെയും വ്യത്യസ്ത കാലങ്ങളെയും താരതമ്യം ചെയ്യുന്നതിനോട് എനിക്ക് ഒരിക്കലും വിശ്വാസമില്ല.

...................................

ഞാന്‍ എന്തായി തീരുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു ലക്ഷ്യവും ഞാന്‍ മുന്നിലിട്ടിട്ടുമില്ല.

................................

ഒരാളുമായും ഞാന്‍ എന്നെ താരതമ്യം ചെയ്യാറില്ല.

.......................................

ഇപ്പോള്‍ എങ്ങനെയാണോ. അതുപോലെ മുന്നോട്ടു പോകണമെന്നേയുള്ളൂ എനിക്ക്.

...........................

റണ്ണറെ വച്ച് കളിക്കുന്നതിനോട് എനിക്ക് യോജിപ്പേയില്ല. പന്ത് എവിടേയ്ക്കാണ് പോകുന്നതെന്നും എത്ര ശക്തിയോടെയാണ് ഷോട്ട് പായിച്ചതെന്നും എനിക്ക് മാത്രമല്ലേ അറിയാനാവൂ.

.................................

ക്രിക്കറ്റ് ഒരു ടീം ഗെയിമാണോ അതോ ഒരു വ്യക്തിഗത മത്സരമാണോ എന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകണമെന്ന് തോന്നുന്നു.










ganangal
Discuss Sachin_Video Sachin_PostMessage Sachin_Discussion