Mathrubhumi Logo

സച്ചിനെ കുറിച്ച്‌

Posted on: 13 Nov 2009

ഞാന്‍ ദൈവത്തെക്കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യാനിറങ്ങുന്നു
മാത്യു ഹെയ്ഡന്‍


.................

സച്ചിന്‍ കളിക്കുന്നത് ഞാന്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ അയാള്‍ പുറത്തെടുത്ത ശൈലി ഞാന്‍ ശ്രദ്ധിച്ചു. അതുകാണാന്‍ എന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. എന്റെ കളി ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എനിക്ക് തോന്നി ഈ ചെറുപ്പക്കാരന്‍ ഏതാണ്ട് എന്റെ രീതിയില്‍ തന്നെയാണല്ലോ കളിക്കുന്നത്. എന്റെ ഭാര്യ ടിവിയില്‍ നോക്കി പറഞ്ഞു, അതേ, രണ്ട് പേരും തമ്മില്‍ ഒരുപാട് സാദൃശ്യമുണ്ട്. നല്ല ഒതുക്കം, ശൈലി, സ്‌ട്രോക്ക് പ്രൊഡക്ഷന്‍. ഇതെല്ലാം ചേര്‍ന്നതാണ് സച്ചന്‍ തെണ്ടുല്‍ക്കര്‍.

ഡോണാള്‍ഡ് ബ്രാഡ്മാന്‍


...................

സച്ചിന് നേരെ ഞാന്‍ പന്തെറിയുകയാണെങ്കില്‍ അത് ഹെല്‍മെറ്റ് ധരിച്ചുകൊണ്ടായിരിക്കും. ഒരു ദയയുമില്ലാതെയാണ് സച്ചിന്‍ പന്തുകളെ നേരിടാറുള്ളത്

ഡെന്നിസ് ലില്ലി


.......................

സ്റ്റീവ് വോയേക്കാളും ബ്രയാന്‍ ലാറയെക്കാളും മുകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ്് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

ഗ്ലെന്‍ മക്ഗ്രാത്ത്


...............

സച്ചിന്‍ ഒരു പ്രതിഭയാണ്. ഞാന്‍ വെറും മനുഷ്യന്‍ മാത്രം.

ബ്രയാന്‍ ലാറ


........................


രണ്ട്് തരത്തിലുള്ള ബാറ്റ്‌സ്മാന്മാരാണ് ലോകത്തുള്ളത്. ഒന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. രണ്ടാമത്തേത്...മറ്റുള്ള മുഴുവന്‍

ആന്‍ഡി ഫ്ലാര്‍


.......................

സച്ചിന്‍ പലപ്പോഴും എന്നെ് ഓര്‍മ്മിപ്പിക്കുന്നത് നെഞ്ചത്ത് നിറയെ മെഡലുകളുള്ള പരിചയസമ്പന്നനായ ഒരു ആര്‍മി കേണലിനെയാണ്. എങ്ങനെയാണ് ലോകം മുഴുവനുമുള്ള ബൗളര്‍മാരെ കീഴ്‌പ്പെടുത്തിയത് എന്നതിന്റെ തെളിവുകളായ മെഡലുകള്‍

അലന്‍ ഡൊണാള്‍ഡ്


..................

സച്ചിന്‍ എത്ര റണ്‍സെടുക്കുന്നു എന്നതിനനുസരിച്ചാണ് ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കപ്പെടാറുള്ളത്.

സുനില്‍ ഗവാസ്‌കര്‍


.....................

സച്ചിന്‍ ക്രിക്കറ്റിനെ അത്ഭുതകരമായും കുറ്റമറ്റതായും നിര്‍വചിച്ചു. ഷെയ്ന്‍ വോണ്‍ പന്തെറിയുന്നത് പോലെയാണ് സച്ചിന്‍ ബാറ്റ് ചെയ്യുന്നത്.

റിച്ചി ബെനഡ്


.............

സാങ്കേതികമായി നിങ്ങള്‍ക്ക് സച്ചിനെ കബളിപ്പിക്കാനാവില്ല. സീമോ സ്പിന്നേ ഫാസ്റ്റോ സ്ലോവോ ആകട്ടെ. സച്ചിന് ഒന്നും ഒരു പ്രശ്‌നമല്ല.

ജെഫ് ബോയ്‌ക്കോട്ട്


.................

സച്ചിന്‍ പൂര്‍ണ്ണമായും സന്തുലിതമായും കളിക്കുന്ന ബാറ്റ്‌സ്മാനാണ്. എപ്പോള്‍ പ്രതിരോധിക്കണമെന്നും ആക്രമിച്ചുകളിക്കണമെന്നും സച്ചിന് നന്നായറിയാം. ലോകത്തെ ഏത് ബൗളറേയും തൃണവല്‍ഗണിക്കാനും അവരുടെ ഏത്് ആക്രമണത്തേയും എളുപ്പം തകര്‍ക്കാനുള്ള കഴിവും സച്ചിനുണ്ട്.

ഗ്രേഗ് ചാപ്പല്‍


............................

സച്ചിന്റെ ബാറ്റിന്റെ പ്രഹരം പല രാത്രികളിലും ദു:സ്വപ്‌നങ്ങളായി എന്നെ വേട്ടയാടാറുണ്ട്. തടഞ്ഞുനിര്‍ത്താനാകാത്ത പ്രതിഭയാണ് സച്ചിന്‍. ഡോണ്‍ ബ്രാഡ്മാനൊഴികെ, സച്ചിന്റെ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു കളിക്കാരനുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. സച്ചിന്‍ ഒരു വിസ്മയമാണ്.

ഷെയ്ന്‍ വോണ്‍


.............................

സച്ചിന്‍ മനോഹരമാണ്. ഇതുവരെ കളിച്ചിട്ടുള്ള ക്രിക്കറ്റിന്റെ ഏത് വിഭാഗത്തില്‍ പെടുത്താനും സച്ചിന്‍ പൂര്‍ണ്ണമായും യോഗ്യനാണ്. ഏത് യുഗത്തിലും, ഏത് തലത്തിലും സച്ചിന് കളിക്കാനാവും. ഞാവന്‍ പറയുന്നു; സച്ചിന്‍ 99.5 % പെര്‍ഫെക്ടാണ്.

വിവിയന്‍ റിച്ചാഡ്‌സ്


...................

ഇന്ത്യന്‍ പ്രധാനമന്ത്രിയെ തടഞ്ഞുനിര്‍ത്താന്‍ പറയൂ...എനിക്ക് കഴിഞ്ഞേക്കും. പക്ഷേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നേരെ വിരലുയര്‍ത്താന്‍ കഴിയില്ല.

നവജ്യോത്്‌സിങ് സിദ്ദു


.......................

സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണ്.

ബാരി റിച്ചാര്‍ഡ്‌സ്


..................

സച്ചിന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, ഭാഗ്യവും തുണയ്ക്കുന്നു.

ഇയാന്‍ ചാപ്പല്‍


.........................

ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് പരിശീലനത്തിനിടെ മാത്രമേ സച്ചിനെതിരെ പന്തെറിയേണ്ടിവന്നിട്ടുള്ളൂ.

അനില്‍ കുംബ്ലെ


..............................

നമ്മളെല്ലാം ആരായിത്തീരാനാണോ ആഗ്രഹിക്കുന്നത്, ആ സച്ചിന്..

ആന്‍ഡ്ര്യൂ സൈമണ്ട്‌സ്
(ഒരു ടീ ഷര്‍ട്ടില്‍ കുറിച്ചിട്ട വാക്കുകള്‍)

.................

ഞങ്ങള്‍ തോറ്റത് ഇന്ത്യയോടല്ല, സച്ചിനോടാണ്.

മാര്‍ക്ക് ടെയ്‌ലര്‍
(1997ലെ ചെന്നൈ ടെസ്റ്റിനുശേഷം)

.......................

സച്ചിന് നേരെ മോശം പന്തുകള്‍ എറിയാതിരിക്കൂ... നല്ല പന്തുകള്‍ പോലും സച്ചിന്‍ അതിര്‍ത്തികടത്തും.

മൈക്കല്‍ കാസ്‌പ്രോവിച്ച്


..............................

സച്ചിന്‍ ദൈവത്തെപ്പോലെയാണ്, ഒരിക്കലും തോല്‍ക്കില്ല. സച്ചിന്‍ ജയിക്കുമെന്ന് ജനക്കൂട്ടം എപ്പോഴും പ്രതീക്ഷിക്കുന്നു. അതാണ് സച്ചിന്റെ ഏറ്റവും വലിയ സമ്മര്‍ദ്ദം.

മാര്‍ക്ക് വോ


........................

നാഗ്പുരില്‍ ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റമത്സരത്തില്‍ എനിക്ക് ഇന്ത്യന്‍ തൊപ്പി നല്‍കിയത് മുതല്‍ സച്ചിന്‍ എന്റെ ദൈവമാണ്. എന്റെ ജീവിതാഭിലാഷമാണ് അന്ന് പൂര്‍ത്തീകരിച്ചത്. അതു യാഥാര്‍ഥ്യമായപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
എസ്. ശ്രീശാന്ത്




സിംലയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു ട്രയിന്‍ യാത്ര. ഇടക്കെവിടെയോ അല്‍പസമയത്തേക്ക് വണ്ടി ഒരു സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. സച്ചിന്‍ സെഞ്ച്വറിയോടടുക്കുകയായിരുന്നു. യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍..., സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേ... ഈ പ്രതിഭക്ക്് ഇന്ത്യയിലെ സമയം പോലും പിടിച്ചുനിര്‍ത്താനാകും.

പീറ്റര്‍ റീബക്ക്
(ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍)



ganangal
Discuss Sachin_Video Sachin_PostMessage Sachin_Discussion