പ്രകാശ വേഗം
Posted on: 23 Sep 2008

' നക്ഷത്രങ്ങള്‍ പ്രകാശബിന്ദുക്കള്‍ മാത്രമാണെന്ന ധാരണയായിരുന്നു പൗരാണിക കാഴ്ചപ്പാട്. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള അവയുടെ ചലനങ്ങള്‍ ഗണിതശാസ്ത്രത്തിലേക്കും ജ്യോത്സ്യത്തിലേക്കും ആണ് പഴയ സംസ്‌കാരങ്ങളെക്കൊണ്ടെത്തിച്ചത്. അവയെ സൂക്ഷ്മമായി നിരീക്ഷിയ്ക്കാന്‍ ഗ്രീസില്‍ നക്ഷത്രബംഗ്ലാവുകള്‍ ഉണ്ടായിരുന്നെങ്കിലും നഗ്‌നനനേത്രങ്ങള്‍ കൊണ്ട് അവയില്‍കൂടി നിരീക്ഷിക്കുക മാത്രമായിരുന്നു പഴയ രീതി. എന്നാല്‍ ഖലീഫാ അല്‍മഅ്മുന്റെ കാലത്താണ്, പുതിയ വാനനിരീക്ഷണകേന്ദ്രങ്ങളുണ്ടായത്, ബാഗ്ദാദിലും ഡമാസ്‌ക്കസിലും. ഒരു ഇരുനൂറു വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ നഗ്‌നന നേത്രങ്ങളുടെ സ്ഥാനത്ത്, ദൂരദര്‍ശിനികള്‍ ആദ്യമായി കണ്ടുപിടിച്ചതും മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ തന്നെയായിരുന്നു. '
പ്രത്യക്ഷപ്രപഞ്ചമാണ് അദൃശ്യനായ ദൈവത്തിന്റെ അസ്തിത്വത്തിന് ഏറ്റവും വലിയ തെളിവായി ഖുര്‍ആന്‍ ഉന്നയിക്കുന്നത്. ഇത് ഖുര്‍ആന്‍ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വ്യഖ്യാനിച്ച് കണ്ടെത്തിയ ആശയമല്ല. ആദ്യത്തെ വെളിപാടിലെ ആ അഞ്ച് ചെറുവാക്യങ്ങളില്‍ത്തന്നെ വ്യക്തമായി എടുത്തുപറഞ്ഞത്, പരമാണു പ്രായമുള്ള ഒരു ചെറു ബീജത്തില്‍നിന്നുമുള്ള മനുഷ്യന്റെ വളര്‍ച്ചയെകുറിച്ചായിരുന്നു. തൊട്ടുപുറകെതന്നെ, ഇതര ജീവികള്‍ക്കെല്ലാമുപരി മനുഷ്യന്റെ മേല്‍ ചൊരിഞ്ഞിരിക്കുന്ന ദൈവികഔദാര്യത്തെക്കുറിച്ചും അവയില്‍ പരമപ്രധാനമായി മനുഷ്യന്റെ ഭാഷയേയും ഭാഷയുടെ പരിപൂര്‍ണ്ണത കുറയ്ക്കുന്ന വായ്‌മൊഴിയെയും വരമൊഴിയെക്കുറിച്ചും. ഇവ അവനെക്കൊണ്ടെത്തിയ്ക്കുന്നത് അറിവിലേക്കും പഠനത്തിലേക്കും. അതും എടുത്തു പറഞ്ഞുകൊണ്ടാണ് അഞ്ചുവാക്യങ്ങളവസാനിപ്പിയ്ക്കുന്നതും.
ഈ കാഴ്ചപ്പാടില്‍ ഖുര്‍ആന്‍ നാം തുറന്നു നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ വരേണ്ടതും കടന്നുവരുന്നതും പ്രത്യക്ഷപ്രപഞ്ചത്തിന്റെ വിശദഭാവങ്ങളിലേയ്‌ക്കെല്ലാമാണ്. ഇവിടെ എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളും ഒന്നൊഴിയാതെ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അങ്ങനെ അത് ഉള്‍പ്പെട്ടുവരുകയും ചെയ്യുന്നുവെന്നതാണ് പ്രകൃതിയുടെ ആഴത്തിലേയ്ക്കും അതോടൊപ്പം സമാന്തരമായി ഖുര്‍ആനിലേയ്ക്കും ഇറങ്ങിച്ചെല്ലുമ്പോള്‍ നമുക്ക് അനുഭവവേദ്യമാകുന്ന അത്ഭുതം.
ഇവിടെ ഒരു വൈരുദ്ധ്യം നമ്മെ വ്യാകുലപ്പെടുത്താം. പൗരാണിക മതങ്ങളുടെയും പൗരാണിക സംസ്‌കാരങ്ങളുടെ ശാസ്ത്ര സംഭാവനകളെയും തള്ളിപ്പറയുന്ന ആധുനിക ശാസ്ത്രാശയങ്ങളുടെ തള്ളിക്കയറ്റം മൂലം പഴയതിനെ തള്ളുകയും പുതിയതിനെ കൊള്ളുകയും ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്ന സാഹചര്യങ്ങള്‍ അടിയ്ക്കടി ഉണ്ടാകും. ഈ വിരോധാഭാസത്തെ എങ്ങനെ നേരിടാന്‍ കഴിയും? പ്രകൃതിയുടെ എല്ലാ ഭാഗത്തേയും നോക്കാനും പഠിക്കാനും എല്ലായ്‌പോഴും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. പഴയ സങ്കല്പങ്ങളെ തള്ളിക്കളയാന്‍ വിസമ്മതിക്കുന്ന ഒരു വലിയ വിഭാഗം ജനം വെളിയില്‍നിന്ന് നിരൂപണശരങ്ങള്‍ പൊഴിയ്ക്കുന്നു. ഈ രണാങ്കണത്തില്‍നിന്നുകൊണ്ട്, ആ ശരങ്ങളെ നേരിടുകയല്ലാതെ മറ്റു പോംവഴിയില്ലല്ലോ.
ഒരുദാഹരണം നോക്കാം. നബിതിരുമേനി തന്റെ ഒട്ടകപ്പുറത്ത്, പുറകില്‍ മുആദിബ്‌ന് ജബല്‍ എന്ന അനുയായിയെയും വെച്ച് യാത്ര ചെയ്യുകയാണ്. സൂര്യന്‍ അസ്തമനത്തോടടുക്കുന്നു. മുആദ് ചോദിച്ചു: ''അല്ലയോ നബിയേ, ഈ സൂര്യന്‍ എവിടേയ്ക്കാണ് അസ്തമിക്കുന്നത്?''
ഉടന്‍ തന്നെ തിരുമേനിയുടെ മറുപടി: ഭഭഅത് ആകാശത്തില്‍നിന്നും ആകാശത്തിലേയ്ക്ക് അസ്തമിക്കുന്നു''.
ഭൂമിയുടെ ഗോളാകൃതിയും സൂര്യന്റെ സൗരയുഥസ്ഥാനവും ശരിയ്ക്കും ഗ്രഹിച്ചിട്ടുള്ള ഒരാളില്‍നിന്നുമല്ലാതെ ഈ മറുപടി പ്രതീക്ഷിയ്ക്കാവുന്നതാണോ?. അന്നുവരെയുള്ള ഗ്രീക്കു ശാസ്ത്രങ്ങളും ജൂതെ്രെകസ്തവ വിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് കടക വിരുദ്ധമല്ലേ ഈ മറുപടിയിലുള്ളത്? പക്ഷേ പ്രവാചകന്‍ അതു വെട്ടിത്തുറന്നു പറഞ്ഞു. തുടര്‍ന്നു വന്ന തലമുറകള്‍ അതു മുമ്പോട്ടു കൊണ്ടുപോയി. ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്ന പ്രതിഭാസങ്ങളിലേക്ക് അവര്‍ ആവേശത്തോടെ പഠനവിധേയമാക്കി. അങ്ങനെ ഖുര്‍ആന്റെ ആന്റിക്ലാസിക്കല്‍ സമീപനം ഓരോ ദിവസംചെല്ലുംതോറും കൂടുതല്‍ അംഗീകാരവും സ്വീകാര്യതയും നേടി പ്രചുരപ്രചാരം കരസ്ഥമാക്കി.
നക്ഷത്രങ്ങള്‍ പ്രകാശബിന്ദുക്കള്‍ മാത്രമാണെന്ന ധാരണയായിരുന്നു പൗരാണിക കാഴ്ചപ്പാട്. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള അവയുടെ ചലനങ്ങള്‍ ഗണിതശാസ്ത്രത്തിലേക്കും ജ്യോത്സ്യത്തിലേക്കും ആണ് പഴയ സംസ്‌കാരങ്ങളെക്കൊണ്ടെത്തിച്ചത്. അവയെ സൂക്ഷ്മമായി നിരീക്ഷിയ്ക്കാന്‍ ഗ്രീസില്‍ നക്ഷത്രബംഗ്ലാവുകള്‍ ഉണ്ടായിരുന്നെങ്കിലും നഗ്‌നനനേത്രങ്ങള്‍ കൊണ്ട് അവയില്‍കൂടി നിരീക്ഷിക്കുക മാത്രമായിരുന്നു പഴയ രീതി. എന്നാല്‍ ഖലീഫാ അല്‍മഅ്മുന്റെ കാലത്താണ്, പുതിയ വാനനിരീക്ഷണകേന്ദ്രങ്ങളുണ്ടായത്, ബാഗ്ദാദിലും ഡമാസ്‌ക്കസിലും. ഒരു ഇരുനൂറു വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ നഗ്‌നന നേത്രങ്ങളുടെ സ്ഥാനത്ത്, ദൂരദര്‍ശിനികള്‍ ആദ്യമായി കണ്ടുപിടിച്ചതും മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ തന്നെയായിരുന്നു. 16ന് ബ്‌ന്‌ഹൈഥം, ആണ് ആദ്യത്തെ ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍. ഭിന്ന ഫോക്കല്‍ ലങ്ത് ഉള്ള രണ്ട് ലെന്‍സുകള്‍, അവയുടെ ഫോക്കല്‍ ലങ്തുകളുടെ മൊത്തം അകലത്തില്‍ ഒരേ അച്ചുതണ്ടില്‍ മുഖാമുഖം ഉറപ്പിച്ചുവച്ചാല്‍ അകലെയുള്ള വസ്തുക്കള്‍ വളരെ അടുത്തു കാണാനും അടുത്തുള്ളവ വളരെ മടങ്ങ് വലിപ്പത്തില്‍ കാണാനും കഴിയുമെന്ന് ബ്‌ന്‌ഹൈഥം കണ്ടെത്തി. തന്റെ ഭമനാളിര്‍' എന്ന ശാസ്ത്രഗ്രന്ഥത്തില്‍ ഇത് അദ്ദേഹം പ്രസ്താവിക്കുന്നുമുണ്ട്. (എറുമ്പുകളുടെ മാളത്തില്‍നിന്നും ശേഖരിച്ച ഗോതമ്പുമണിയുടെ മുള തിന്നശേഷമേ അവ അത് മാളത്തില്‍ സൂക്ഷിച്ചു വയ്ക്കുന്നുള്ളൂ എന്ന ബ്‌നു ഹൈഥമിന്റെ കണ്ടെത്തല്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പരിഭാഷയില്‍ കണ്ടതുകൊണ്ടാണ്, പ്രൊഫ. ആര്‍.എ. നിക്കള്‍സണ്‍ അറബി പഠിയ്ക്കാന്‍ പ്രേരിതനായതെന്ന് നിക്കള്‍സണ്‍ പ്രസ്താവിക്കുന്നുണ്ട്. തുടര്‍ന്ന് അറബി, പേര്‍സ്യന്‍ ഭാഷകളില്‍ അദ്ദേഹം അഗാധപ്രാവീണ്യം നേടുകയും റൂമിയുടെ മഫ്‌നവിയുടെ ഇംഗ്ലീഷ് പരിഭാഷ, തുടങ്ങിയ പ്രസിദ്ധകൃതികള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന ചെയ്യുകയുമുണ്ടായി.) സ്‌പെയിനിലും ഖുറാസാനിലും ഈജിപ്റ്റിലും വാനനിരീക്ഷണകേന്ദ്രങ്ങള്‍ മുസ്‌ലിം ഭരണാധികാരികളാണ് സ്ഥാപിച്ചത്.
ഇങ്ങനെ പ്രകൃതിയിലേക്ക്, അതിലെ ചെറുതും വലുതുമായ എല്ലാ പ്രതിഭാസങ്ങളിലേയ്ക്ക് മുസ്‌ലിം നിരീക്ഷണ പരീക്ഷണങ്ങള്‍ തിരിയാന്‍ കാരണം ഖുര്‍ആന്റെ പ്രകൃതിയോടുള്ള സമീപനത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള ശ്രദ്ധയും അതിനെ ബലപ്പെടുത്തുന്ന നബിതിരുമേനിയുടെ നിലപാടുമാണെന്നതില്‍ രണ്ടുപക്ഷമില്ല. ഈ പശ്ചാത്തലം വ്യക്തമാകണമെങ്കില്‍, അനവധി നൂറ്റാണ്ടുകള്‍ക്കു ശേഷം പൊന്തിവന്ന യൂറോപ്യന്‍ ശാസ്ത്രത്തോടും ശാസ്ത്രകാരന്മാരോടും യൂറോപ്പില്‍ മതസമൂഹങ്ങള്‍ കാട്ടിയ അസഹിഷ്ണുതയും മര്‍ദ്ദനങ്ങളും പരിശോധിച്ചാല്‍ മതി. ഗലീലിയോ ഭൂമിയുടെ ചലനം മൂലമാണ് ദിനരാത്രങ്ങള്‍ക്ക് കാരണമാണെന്ന് പ്രഖ്യാപിച്ചത് പിന്‍വലിയ്ക്കാന്‍ പൗരോഹിത്യ സമ്മര്‍ദ്ദം ഏറി. ഒടുവില്‍ അദ്ദേഹത്തില്‍നിന്ന് കുറ്റസമ്മതം എഴുതി വാങ്ങി. അങ്ങനെ ഭൂമി ചലിക്കുന്നില്ല എന്ന് അദ്ദേഹം എഴുതിക്കൊടുത്തപ്പോഴും ഭഎന്നാലും അതു ചലിക്കുന്നു' എന്ന് പിറുപിറുത്തുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഖുര്‍ആന്റെ ഏതു താളിലും പ്രകൃതിയെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ദൈവത്തിന്റെ തെളിവാണെന്ന് ഉറപ്പിയ്ക്കുന്നതായി കാണാം. കൃമികീടങ്ങള്‍ മുതല്‍ മഹാപ്രപഞ്ചത്തെയും ഗോളങ്ങളെയും നക്ഷത്രകോടികളെയും സൂര്യനെയും ചന്ദ്രനെയും അവയെ ഉള്‍ക്കൊണ്ട് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിഹായസ്സിനെയും ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരിക്കുന്നു.
എന്നാല്‍ ഈ പരാമര്‍ശങ്ങള്‍, അവയുടെ ബാഹ്യസൂചനകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്ന് ഇന്ന്, ഖുര്‍ ആന്റെ പ്രത്യേകതയായി ആധുനിക ശാസ്ത്ര പുരോഗതിയിലൂടെ തെളിഞ്ഞു കൊണ്ടിരിക്കുന്നുവെന്നാതാണ് ഏറ്റവും ശ്രദ്ധേയം. ''എല്ലാം വസ്തുക്കളും അതതിന്റെ ഭ്രമണപഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നു'' എന്നവാക്യം രണ്ടുതവണ ഖുര്‍ ആനില്‍ ആവര്‍ത്തിച്ചിരിക്കുന്നു. അനക്കമില്ലാതെ നിശ്ചലമായ ഒരു ഭൂമിയില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യരുടെ മുമ്പിലേക്കാണ് ഖുര്‍ ആന്‍ ഈ ചലന സിദ്ധാന്തം ആവര്‍ത്തിച്ചുറപ്പിക്കുന്നത്. ഇന്ന്, എലയുട്രോണിനും അടിയില്‍ ക്വാണ്ടം മെക്കാനിക്‌സ് സ്ഥാപിച്ചിട്ടുള്ള ഭൗതികപ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങള്‍(ആൗഹശറശിഴ ആഹീരസ)െഎട്ട് എണ്ണവും കേവലം ചലനമോ ചലനത്തില്‍നിന്നും വേര്‍പെടുത്താന്‍ കഴിയാത്ത ബിന്ദുക്കളോ (ജൃമരശേരഹല)െ ആണ്. അവയുടെ ചലനത്തെ ഉള്‍ക്കൊള്ളാന്‍ ഐന്‍സ്റ്റീന്റെ സമവാക്യത്തിലെ നാലു മാനങ്ങള്‍ക്കും(Dimentions) അപ്പുറം ഇനിയും അഞ്ചുമാനങ്ങളും കൂടി വേണ്ടിവരുന്നുവെന്ന് അത്യന്താധുനികമായ സൂപ്പര്‍ സ്ട്രിങ് സിദ്ധാന്തം (Super tSring Theory) സമര്‍ത്ഥിക്കുന്നു. ചലനം അടിസ്ഥാന ശിലകളാണെന്ന ഖുര്‍ ആന്റെ പ്രസ്താവം എത്രശരി!
സൂര്യന്‍, ചന്ദ്രന്‍, ഭൂമി, നക്ഷത്രങ്ങള്‍, ആകാശം ഇവയെ ഉള്‍പ്പെടുത്തി അനേകം വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയില്‍, സൂര്യനെ ഒരു വിളക്കായും, ചന്ദ്രനെ ഒരു വെളിച്ചമായും ആണ് എപ്പോഴും പരാമര്‍ശിക്കുന്നത്. ചന്ദ്രന്‍േറത് പ്രതിഫലനമാണെന്ന് ഇതില്‍നിന്ന് വ്യക്തമല്ലേ?
നക്ഷത്രങ്ങളുടെ മരണവും തിരോധാനവും വ്യക്തമായി എടുത്തുപറയുകയും അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ ആന്‍ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ലോകോല്പത്തിയെക്കുറിച്ചുള്ള ബിഗ്ബാങ് തിയറിക്ക് ഏറ്റവും പ്രകടമായ തെളിവ് നക്ഷത്രങ്ങളുടെ മരണത്തിലൂടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം ചെന്നെത്തിയിട്ടുള്ളത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷം, ഒരു ഈജിപ്ഷ്യന്‍ ഗവേഷകന്‍ കണ്ടെത്തിയ ഒരു വസ്തുത ഇവിടെ എടുത്തുപറയപ്പെടണം. പ്രകാശവേഗതയാണ് പ്രമേയം. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തമനുസരിച്ച് പ്രകാശവേഗത, ഒരു ക്ലിപ്തസംഖ്യയാണെന്ന് മാത്രമല്ല, ഒരു പദാര്‍ത്ഥത്തിനും അതിനുമപ്പുറം ഒരു വേഗത പ്രാപിക്കാന്‍ സാദ്ധ്യമല്ല എന്നും സമര്‍ത്ഥിക്കുന്നു. അതായത് പ്രകാശത്തിന്‍േറത് പരമമായ വേഗതയാണ്. (Absolute Veloctiy of Light)
1. വി.എസ്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാന്‍േറര്‍ഡ്‌സ് അനുസരിച്ച്
C = 299792.4574 + 0.0011 K.M./Second
2. ബ്രിട്ടീഷ് നാഷണല്‍ ഫിസിക്കല്‍ ലാബറട്ടറിയുടെ പരീക്ഷണപ്രകാരം
C = 299792.4590 + 0.0008 K.M./Second
3. ഒരു മീറ്റര്‍ നീളം നിര്‍വ്വചിയ്ക്കപ്പെട്ടിരിക്കുന്നത് ഒരു മീറ്റര്‍ നീളം എന്നാല്‍ പ്രകാശം, ശൂന്യതയില്‍ ഒരു സെക്കന്റിന്റെ 1/299792458 സമയം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്.
(17ാമത് ജനറല്‍ കോണ്‍ഫറന്‍സ്മെഷേഴ്‌സ് ആന്റ് വെയ്റ്റ്‌സ്, ഒക്‌ടോബര്‍ 1983)
എന്നാല്‍ ആപേക്ഷികസിദ്ധാന്തത്തിന്റെ രണ്ടാം പോസ്റ്റുലേറ്റ് ഭഭശൂന്യാന്തരീക്ഷത്തില്‍ (വാക്വം) പ്രകാശത്തിന്റെ വേഗതയായ 'ഇ' എല്ലാ ചലനഊര്‍ജ്ജ അന്തരീക്ഷത്തിലും മാറ്റമില്ലാതെ ഒന്നു തന്നെയായിരിക്കുംനിരീക്ഷകന്റെ വേഗതയെയോ പ്രകാശസ്രോതസ്സിന്റെ വേഗതയെയോ ആശ്രയിക്കുന്നില്ല. 1905ലാണ് ഈ തത്വം ആവിഷ്‌ക്കരിച്ചതെങ്കിലും 1917ല്‍ സ്‌പെഷല്‍ തിയറിയില്‍ അദ്ദേഹം പറഞ്ഞു: ഭഭസ്‌പെഷല്‍ തിയറിയുടെ സാധുത നമുക്ക് ന്യായീകരിക്കാന്‍ കഴിയുന്നത് പ്രകാശഗതിയില്‍ സ്വാധീനം ചെലുത്തുന്ന ആകര്‍ഷണ വലയങ്ങളെ (Gravitations) നാം കണക്കിലെടുക്കുന്നില്ലെങ്കില്‍ മാത്രമാണ്. ആപേക്ഷിക സിദ്ധാന്തങ്ങളുടെ കണ്ടെത്തലുകളിലുള്ള പോരായ്മകള്‍ സമ്മതിച്ചുകൊണ്ടാണ് ഐന്‍സ്റ്റീന്‍ തന്റെ പ്രഖ്യാതമായ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ ഈ കുറവ് മനസ്സിലാക്കിക്കൊണ്ടാണ് ഈജിപ്ഷ്യന്‍ ഗവേഷകന്‍ തന്റെ പഠനത്തിന് ഉപോല്‍ബലകമായി ഖുര്‍ആന്റെ ബന്ധപ്പെട്ട സൂക്തങ്ങള്‍ ആധാരപ്പെടുത്തി ശ്രദ്ധേയമായ തന്റെ തീസിസ് പ്രസിദ്ധീകരിച്ചത്. ഒരു രത്‌നനച്ചുരുക്കമാണിവിടെ കൊടുക്കുന്നത്. (വിശദമായി മനസ്സിലാക്കാന്‍ www.islamictiy.org/science/960703A.HTM ഇന്റര്‍നെറ്റിലും ലഭ്യമാണ്.)
ഖുര്‍ ആന്‍ വാക്യങ്ങള്‍ : അധ്യായം 36 യാസീന്‍.
ഭഭസൂര്യന്‍, അതിന്‍േറതായ ഒരു വിശ്രമസ്ഥാനവുമായി പ്രവഹിക്കുന്നു. അത് സര്‍വ്വശക്തന്റെ, സത്വജ്ഞന്റെ ചിട്ടപ്പെടുത്തലത്രേ.''
ഭഭചന്ദ്രന് നാം ഇടത്താവളങ്ങള്‍ ചിട്ടപ്പെടുത്തി, ഒടുവില്‍ അത് പഴയ ഈന്തക്കുലത്തണ്ടുപോലെ വളഞ്ഞു വരുവോളം;
ഭഭസൂര്യന് ചന്ദ്രനെ മുന്‍കടക്കുവാന്‍ സാദ്ധ്യമല്ല; രാത്രി പകലിനെ കവച്ചുപോകുവാനും സാദ്ധ്യമല്ല; എല്ലാം അതാതിന്റെ ഭ്രമണപഥത്തില്‍ ചരിക്കുന്നു.''
സൂര്യന്റെ ഗതി, പ്രാചീനവിശ്വാസികള്‍ക്ക് കടകവിരുദ്ധമാണെന്ന് ആദ്യസൂക്തം തീര്‍ത്തുപറയുന്നു. ''വിശ്രമസ്ഥാനത്തിലേക്ക് പ്രവഹിക്കുന്നു''വെന്ന അര്‍ത്ഥമല്ല വാക്യത്തിനുള്ളതെന്ന് നബിവചനം ലേഖനാരംഭത്തില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. വാക്യം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഭഭമുസ്തഖര്‍റു'' വിശ്രമസ്ഥാനം എന്ന അര്‍ത്ഥത്തില്‍, ഇവിടെ പ്രസക്തമേയല്ല. ഒഴുകുന്നു, സഞ്ചരിക്കുന്നുവെന്ന അര്‍ത്ഥത്തില്‍ സൂര്യനെ ഈ വാക്യത്തില്‍ വിവരിക്കുന്നുണ്ടല്ലോ. അപ്പോള്‍, ഭഭവേഗതാസമാപ്തിയോടെ'' എന്ന അര്‍ത്ഥം തീര്‍ത്തും അനുയോജ്യമാണ്. ഭഭഎല്ലാം സഞ്ചരിയ്ക്കുന്നു'' എന്ന വാക്യഭാഗവും ഇതു തന്നെ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന്, ചന്ദ്രന്റെ പ്രകാശത്തെയും ഭൂമിയിലെ രാപകലുകളെയും പരാമര്‍ശിക്കുന്നതോടെ പ്രകാശചലനമാണ് പ്രതിപാദിക്കപ്പെടുന്നത് എന്ന് തീര്‍ത്തും വ്യക്തമാണല്ലോ.
മാത്രമല്ല, മറ്റനേകം വാക്യങ്ങളും മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിന് സാധൂകരണമായി നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. സൂര്യനെ ഒരു വിളക്കായും ചന്ദ്രനെ ഒരു വെളിച്ചമായും ആണ് എല്ലായ്‌പ്പോഴും ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍ പുതിയ ഈ ഗവേഷകന്റെ വ്യാഖ്യാനം തീര്‍ത്തും ആധുനികമമെങ്കിലും അംഗീകാരയോഗ്യമാണ്.
പ്രബന്ധത്തിന് അടിസ്ഥാനമായി മറ്റുഖുര്‍ ആന്‍ വാക്യങ്ങളില്‍ ചിലത് ഇങ്ങനെ:
ഭഭദൈവസന്നിധിയിലെ ഒരുദിവസം, നിങ്ങള്‍ എണ്ണുന്നതില്‍പ്പെട്ട ഒരായിരം വര്‍ഷങ്ങള്‍പോലെയാണ്'' അദ്ധ്യായം 22, വാക്യം, 47.
''ദൈവം ആകാശത്തില്‍നിന്നും ഭൂമിയിലേക്ക് കല്പന നടത്തുന്നു; എന്നിട്ട് അത് അവങ്കലേക്ക് തിരിച്ചുകയറിപ്പോകുന്ന ഒരു ദിവസം നിങ്ങള്‍ എണ്ണുന്ന കണക്കില്‍ ഒരായിരം വര്‍ഷങ്ങളാണ്''. അദ്ധ്യായം 32 വാക്യം 5.
''ദൈവം സൂര്യനെ ജ്യോതിസ്സാക്കി. ചന്ദ്രനെ ഒരു പ്രകാശമാക്കി; ചന്ദ്രന് ഇടത്താവളങ്ങള്‍ വച്ചു; വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണിത് അദ്ധ്യായം 10, വാക്യം 5.
അങ്ങനെ ചാന്ദ്രവര്‍ഷമാണ് ഖുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നു. അതനുസരിച്ച്, അതിനെ ആധാരമാക്കിക്കൊണ്ട് ഗവേഷകര്‍ അത്ഭുതകരമായി മുകളിലുദ്ധരിച്ച വവിധ വാക്യങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രകാശവേഗത കണക്കാക്കിയിരിക്കുന്നു.
ചാന്ദ്രമാസം 27.321661 ദിനങ്ങള്‍ 655.71486 മണിക്കൂറുകള്‍29.53059 സിനോഡില്‍ ദിനങ്ങള്‍. സൗരദിനം = 23 മണിക്കൂര്‍, 56 മിനിറ്റ്, 4.0906 സെക്കന്റ് = 86164.0906 സെക്കന്റ്24 മണിക്കൂര്‍ =86400 സെക്കന്റ്. ശൂന്യതയിലൂടെ (വാക്വം) ഒരു ഓസിലിസിഡറല്‍ ദിവസംകൊണ്ട് കടന്നുപോകേണ്ടദൂരം 12000 തവണ ഭൂമിയെ ചന്ദ്രന്‍ കടക്കുന്നത്ര. ഈകണക്കനുസരിച്ച് ബന്ധപ്പെട്ട ഉപാത്തങ്ങള്‍ക്കടിസ്ഥാനമാക്കിയുള്ള അവസാനഫലം നമുക്ക് ലഭിക്കുന്നതിങ്ങനെ. പേക്ഷിക സിദ്ധാന്തത്തിലെ പ്രകാശവേഗതയെ കുറിക്കുന്ന
'ഇ' = 12000 ന്ദ 3682.07 ന്ദ 0.89157 µ 555.71986 / 86164.0906 * = 299792.5കി.മീ/സെക്കന്റ്.
ഖുര്‍ആന്‍ തരുന്ന സൂചനകള്‍ മാത്രം ആധാരമാക്കിക്കൊണ്ട് ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ ആകര്‍ഷണശക്തിയുടെ സ്വാധീനം കൃത്യമായി കണക്കാക്കി, അവ കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഖുര്‍ആനിക കണക്ക് കൃത്യമായിത്തന്നെ നാസായുടെയും ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെയും കണക്കുകളോട് യോജിച്ച് വരുന്നു. അത്ഭുതമല്ലേ ഇത്?
സമ്പൂര്‍ണ്ണ വിവരങ്ങള്‍ക്കുള്ള ഇന്റര്‍നെറ്റ് വിലാസം:
http://www.islamictiy.org/science/960703A.HTM
The Wholy Quran Online:http://islam..org/mosque/quran.htm.