പെരുന്നാള്‍ പെരുമ
Posted on: 23 Sep 2008
ടി.പി.എം റാഫി
ചിട്ടയോടെയും സൂക്ഷ്മതയോടെയും ഭംഗിയോടെയും വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കലാണ് ഭഈദുല്‍ ഫിത്തര്‍' അഥവാ ചെറിയ പെരുന്നാള്‍. ചെയ്തുതീര്‍ത്ത നന്മകളില്‍ സംതൃപ്തിയും അഭിമാനവും തോന്നുന്ന ദിവസമാണത്. ഈദുല്‍ ഫിത്തറിനെ ഭയൗമുല്‍ ജാഇസഃ' (സമ്മാനദാന ദിനം) എന്നാണ് നബി തിരുമേനി വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു മാസക്കാലം വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ അല്ലാഹുവില്‍ നിന്ന് ഉപഹാരമായിക്കിട്ടുന്ന അവര്‍ണനീയമായ ദിനമാണത്.
വിശുദ്ധ ഖുര്‍ ആന്‍ അവതീര്‍ണമായ പുണ്യമാസം പടിയിറങ്ങുകയായി. എണ്ണിത്തീരും മുമ്പേ നമ്മില്‍നിന്ന് ഓടിയകലാന്‍ വെമ്പുകയാണ് റംസാന്‍. ശേഷിക്കുന്നത് നാലഞ്ചു നോമ്പുകള്‍ മാത്രം. മാനത്ത് റംസാന്‍ ചന്ദ്രിക നേര്‍ത്തുനേര്‍ത്ത് നഖച്ചീന്തായിത്തീരുന്നു; ഹര്‍ഷോന്മാദത്തിന്റെയും ആനന്ദാതിരേകത്തിന്റെയും മത്താപ്പും പൂത്തിരിയും കത്തിച്ചെത്തുന്ന ശവ്വാല്‍പിറവിക്കു വഴിമാറിക്കൊടുക്കുകയാണ് വിശുദ്ധ മാസം.
ചിട്ടയോടെയും സൂക്ഷ്മതയോടെയും ഭംഗിയോടെയും വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കലാണ് ഭഈദുല്‍ ഫിത്തര്‍' അഥവാ ചെറിയ പെരുന്നാള്‍. ചെയ്തുതീര്‍ത്ത നന്മകളില്‍ സംതൃപ്തിയും അഭിമാനവും തോന്നുന്ന ദിവസമാണത്. ഈദുല്‍ ഫിത്തറിനെ ഭയൗമുല്‍ ജാഇസഃ' (സമ്മാനദാന ദിനം) എന്നാണ് നബി തിരുമേനി വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു മാസക്കാലം വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ അല്ലാഹുവില്‍ നിന്ന് ഉപഹാരമായിക്കിട്ടുന്ന അവര്‍ണനീയമായ ദിനമത്രെ ഈദുല്‍ ഫിത്തര്‍.
പെരുന്നാള്‍രാവിന്റെ ചന്തം
ശവ്വാല്‍പിറ ദൃശ്യമാകുന്ന രാവാണ് പെരുന്നാള്‍രാവ്. സൂര്യനസ്തമിച്ചയുടനെയാണ്, അതായത്, മഗ്‌രിബ് ബാങ്ക് പള്ളികളില്‍നിന്ന് ഉയരുന്ന നേരത്താണ്, പടിഞ്ഞാറെ ചക്രവാളത്തില്‍ ഭഹിലാല്‍' (ബാലചന്ദ്രന്‍) പ്രത്യക്ഷപ്പെടുന്നത്. ഇത് ഏതാനും മിനിറ്റുകളേ നീണ്ടുനില്‍ക്കുകയുള്ളൂ. തുടര്‍ന്ന്, ശവ്വാല്‍പിറ പ്രഖ്യാപിച്ച ചന്ദ്രന്‍ അസ്തമിക്കുന്നുഓരോ അമാവാസിയും ഓരോ പുതിയ അറബിമാസത്തിനു ജന്മം നല്‍കുകയാണ്.
ഗോളശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ചന്ദ്രപ്പിറവി ഇന്നു നിഷ്പ്രയാസം ഗണിച്ചെടുക്കാമെങ്കിലും, അതിനായി പല ഹിലാല്‍ കമ്മിറ്റികളും രംഗത്തുണ്ടെങ്കിലും ഭമാസം കാണലിന്റെ' ഭത്രില്ലും' കൗതുകവും എക്കാലത്തും ഒന്നുവെറെത്തന്നെയാണ്.
പുതുചന്ദ്രന്‍ പിറക്കുന്നതു കാണാന്‍ സാമാന്യം നല്ലൊരു ജനക്കൂട്ടം സന്ധ്യയ്ക്ക്് കടപ്പുറങ്ങളില്‍ ചെല്ലുന്നു. എല്ലാ കടപ്പുറത്തും ചക്രവാളങ്ങളിലും ഒരുപോലെ പുതുചന്ദ്രനെ കണ്ടുകൊള്ളണമെന്നില്ല. ചന്ദ്രന്റെ അസ്തമനകോണും മറ്റു പല ഘടകങ്ങളും സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ പാകത്തിലാകണം. ആകാശം മേഘാവൃതമല്ലാതിരിക്കണം. ഒരിക്കല്‍ മാസപ്പിറവി ദൃശ്യമാകുന്നത് ചാവക്കാട് കടപ്പുറത്തോ കൂട്ടായിക്കടപ്പുറത്തോ ആണെങ്കില്‍, മറ്റു ചിലപ്പോള്‍ പൊന്നാനിയിലോ കോഴിക്കോട്ടോ ആയിരിക്കും.
മാസം കണ്ടത് ഭഉറപ്പി'ക്കുന്നത് മഹല്ല് ഖാസിമാരും ഹിലാല്‍ കമ്മിറ്റിക്കാരുമാണ്. കോഴിക്കോട്ട് ഇതിനായി വലിയ ഖാസിയും ചെറിയ ഖാസിയുമുണ്ട്. അതുപോലെ, പ്രാദേശികമായി ഒട്ടേറെ ഖാസിമാര്‍ വേറെയും.
ഇന്നത്തെപ്പോലെ ഫോണ്‍സൗകര്യവും വാഹനസൗകര്യവും ഒന്നുമില്ലാതിരുന്ന കാലത്ത് പിറ കണ്ട ഭസാക്ഷി'കളെ സ്ഥിരീകരണത്തിനായി ഖാസിമാരുടെ അടുത്തെത്തിക്കുക എന്നത് വിഷമം പിടിച്ച ഏര്‍പ്പാടായിരുന്നു. പണ്ടൊക്കെ പാതിരാവോടടുത്തായിരിക്കും മാസമുറപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരുന്നത്.
ഭസാക്ഷി'കളെ വിസ്തരിച്ച് മാസം കണ്ടത് സത്യമാണോ എന്നു പരിശോധിക്കുന്ന ചുമതല ഖാസിമാരുടേതാണ്. ഖാസിമാര്‍ ഭസാക്ഷി'കളെ അല്ലാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യിക്കുന്നു.
മാസമുറപ്പിച്ചുകഴിഞ്ഞാല്‍ പെരുമ്പറ മുട്ടി വിളംബരം ചെയ്യുന്ന പതിവ് അടുത്തകാലം വരെ എല്ലായിടത്തും ഉണ്ടായിരുന്നു. ഈ രീതി തുടരുന്ന അപൂര്‍വ ഇടങ്ങള്‍ ഇന്നുമുണ്ട്്.
പെരുന്നാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പള്ളിമിനാരങ്ങളില്‍നിന്നും കവലകളില്‍നിന്നും നാട്ടുവഴികളില്‍നിന്നും വീടുകളില്‍നിന്നും തെരുവീഥികളില്‍നിന്നും ശവ്വാല്‍പിറ ഉദ്്‌ഘോഷിച്ചുകൊണ്ട് സംഗീതസാന്ദ്രമായ തക്ബീര്‍ധ്വനികള്‍ മുഴങ്ങുകയായി: ഭഭഅല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്്''.
ഉണര്‍ന്നിരിക്കുന്ന രാത്രി
പെരുന്നാള്‍രാവിന്റെ ഹരം വിവരിക്കാന്‍ പറ്റുന്നതല്ല. തുന്നല്‍ക്കടകളും തുണിഷാപ്പുകളും ചെരുപ്പുകടകളും പലവ്യഞ്്ജനക്കടകളും മാംസശാലകളും ഫാന്‍സി ഷോപ്പുകളും ഹോട്ടലുകളും ഐസ്‌ക്രീം പാര്‍ലറുകളും പുലരുവോളം ഈ രാവില്‍ തുറന്നിരിക്കും. മാസപ്പിറവി പ്രഖ്യാപനത്തോടെ, ആലക്തികപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കടകളില്‍ തിരക്കേറുന്നു. സ്ത്രീകളും കുട്ടികളുമടക്കം, പെരുന്നാള്‍ കൊഴുപ്പിക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍ക്കായി, ജനം തെരുവുകളില്‍ നിറയുന്നു.
തയ്യല്‍ക്കാരന്‍ അവസാന കുപ്പായവും തയ്ച്ച് കൂടണയുമ്പോള്‍, കടകള്‍ക്ക് ഷട്ടറുകള്‍ വീഴുമ്പോള്‍ നേരം വെളുവെളുങ്ങനെ വെളുത്തിരിക്കും. രാവ് അക്ഷരാര്‍ത്ഥത്തില്‍ പകലായി മാറുന്ന അനുഭവം. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ പതിവുകാഴ്ചയാണിത്. ഗള്‍ഫ്‌നാടുകളിലെ സ്ഥിതിയും ഒട്ടും ഭിന്നമല്ലല്ലോ.
മിഠായിപ്പെട്ടി
മരുമക്കത്തായ സമ്പ്രദായത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളിലെ ഭപുതിയാപ്പിളമാര്‍', പെരുന്നാള്‍രാവില്‍ മിഠായിപ്പെട്ടികളുമായാണ് ഭാര്യവീട്ടില്‍ ചെല്ലാറ്. അണ്ടി, അത്തിപ്പഴം, അക്രോട്ട്, ആഫ്രിക്കോട്ട്, ബദാം, പിസ്ത പോലുള്ള െ്രെഡഫ്രൂട്ടുകളും ഇവ ചേര്‍ത്തുള്ള വൈവിധ്യമാര്‍ന്ന ചോക്കലേറ്റുകളും പലഹാരങ്ങളുമാണ് മിഠായിപ്പെട്ടികളില്‍ കൂടുതലും കാണുക.
അത്തറും മൈലാഞ്ചിയും
പെരുന്നാളില്‍ അത്തറിനോട് വല്ലാത്ത പ്രിയമാണ്. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് നബിക്ക് ഇഷ്ടമായിരുന്നെന്ന് ചരിത്രത്തില്‍ കാണുന്നു. പെരുന്നാള്‍രാവില്‍ അത്തര്‍കടകളില്‍ തിരക്കേറുന്നത് ഇതുകൊണ്ടായിരുന്നിരിക്കണം. പണ്ടൊക്കെ നാടന്‍ അത്തറുകളെ കിട്ടിയിരുന്നുള്ളൂ. ഇന്ന്് ഭവിദേശി സ്്‌േപ്രകള്‍' ആ സ്ഥാനം കൈയടക്കിയിരിക്കുകയാണ്. നഗരങ്ങളിലെ ഗള്‍ഫ്ബസാറുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് അതാണ് സൂചിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ് ഭമൊഞ്ചുള്ള'വരായാണ് പെരുന്നാളിനെ വരവേല്‍ക്കുന്നത്.
മുമ്പൊക്കെ കടുംചുവപ്പുനിറം കിട്ടുന്ന മൈലാഞ്ചിയില ഏതു വീട്ടിലാണുള്ളതെന്ന് പെണ്ണുങ്ങള്‍ അന്വേഷിച്ചുപോകും. പൊട്ടിച്ചുകൊണ്ടുവരുന്ന മൈലാഞ്ചി നന്നായരച്ച്, അതില്‍ ചെറുനാരങ്ങനീരും മറ്റും ചേര്‍ത്ത്, നേര്‍ത്ത ഈര്‍ക്കിള്‍കൊണ്ട് കൈകളിലും കാലുകളിലും ചേതോഹരങ്ങളായ ഭചിത്രപ്പണികള്‍' തീര്‍ക്കുന്നു. നല്ല ക്ഷമയും കലാചാതുരിയും വേണം, മൈലാഞ്ചിയണിയാന്‍.
ഫ്ലറ്റ് സംസ്‌കാരത്തിലേക്ക് കാലം മാറിത്തുടങ്ങിയതോടെ മുറ്റവും മൈലാഞ്ചിത്തോട്ടവും അപൂര്‍വ കാഴ്ചയാവുകയാണ്. മൈലാഞ്ചിയില അരയ്ക്കുന്ന ഏര്‍പ്പാട് നഗരങ്ങളില്‍ ഏതാണ്ട് നിന്നമട്ടാണ്. പകരം, കടകളില്‍ നിന്നുകിട്ടുന്ന കൃത്രിമ മൈലാഞ്ചി ട്യൂബുകളാണ് പുതുതലമുറക്കാരില്‍ പലരും ആശ്രയിക്കുന്നത്.
വിശേഷ വിഭവങ്ങള്‍
പെരുന്നാളിനു രാവിലെ, കഴിവനുസരിച്ച്, വിശേഷഭക്ഷണങ്ങള്‍ ഒരുക്കുന്നു. സമൂസ, ചട്ടിപ്പത്തിരി, ഉന്നക്കായ, പഴംനിറച്ചത്, ബോള്‍നിറച്ചത്, ബോള്‍പൊരിച്ചത്, അലിസ, മുട്ടമറിച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, തരിപ്പോള... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര വിഭവങ്ങളുണ്ട്.
രാവിലെ ഈദ്ഗാഹുകളില്‍ ലഘുഭക്ഷണം കഴിച്ചാണ് മിക്കവരും പോകുന്നത്. നമസ്‌കാരാനന്തരം വീടുകളിലെത്തിയാല്‍ അല്പം ഭഹെവി'യായിത്തന്നെ കഴിക്കുന്നു. നേരിയ പത്തിരിയും കോഴിക്കറിയും ഭകണ്ണുവെച്ച' ഗോതമ്പുപത്തിരിയും പിട്ടും വെള്ളപ്പവുമൊക്കെ രണ്ടാം പ്രാതലിന് തയ്യാറാക്കിയിരിക്കും.
ഉച്ചയ്ക്ക് സമൃദ്ധമായ വിഭവങ്ങളാണ്. നെയ്‌ച്ചോറും സ്റ്റ്യൂവും കോഴിപൊരിച്ചതും ഒരുക്കുന്നവരുണ്ട്. ചീരയുപ്പേരിയും പരിപ്പുവറ്റിച്ചതും മുളകുപൊടിച്ചതും പപ്പടവും പൂവന്‍പഴവും വെണ്ടക്ക മുളകിട്ടതുമെല്ലാം അകമ്പടിയായുണ്ടാവും.
ബീഫ് ബിരിയാണിയും മീന്‍ ബിരിയാണിയും കോഴിബിരിയാണിയുമെല്ലാം പ്രധാന വിഭവമായി സ്വീകരിക്കുന്നവരുണ്ട്. തൈര് സാലഡും അച്ചാറും മീന്‍വറുത്തതും സദ്യയ്ക്ക് മേമ്പൊടിയായി വേറെയും കാണും.
സാമ്പത്തികശേഷിയുള്ളവര്‍, ഉച്ചഭക്ഷണത്തിനുശേഷം, ഭകാവ'യും ഐസ്‌ക്രീമും പുഡ്ഡിങ്ങും ഒരുക്കുന്നു.
ഈദുഗാഹുകള്‍
പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് പള്ളികളിലും ഈദുഗാഹുകളിലും (പൊതുമൈതാനങ്ങള്‍) നിര്‍വഹിക്കപ്പെടുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍. പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്ന ഈദുഗാഹുകള്‍ പെരുന്നാളിന്റെ നിരുപമമായ വശ്യതയാണ്. നമസ്‌കാരശേഷം ഈദുഗാഹുകളില്‍ വെച്ച് വിശ്വാസികള്‍ പരസ്പരം ഭസലാം' ചൊല്ലിയും ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും സ്‌നേഹബന്ധം പുതുക്കുന്നു.
സക്കാത്തുല്‍ ഫിത്തര്‍
ശവ്വാല്‍പിറ കാണുന്നതോടെ മുസല്‍മാന് നിര്‍ബന്ധമാകുന്ന ദാനധര്‍മമത്രെ ഫിത്തര്‍ സക്കാത്ത്. പെരുന്നാളില്‍ ആരും പട്ടിണികിടക്കാന്‍ ഇടവരാതിരിക്കാന്‍ വേണ്ടിയാണ് ഇസ്‌ലാം സക്കാത്തുല്‍ ഫിത്തര്‍ നിര്‍ബന്ധമാക്കിയത്.
നിത്യച്ചെലവു കഴിച്ച് കൈയില്‍ എന്തെങ്കിലും മിച്ചമുള്ളവര്‍ക്കൊക്കെ നിര്‍ബന്ധമാണ് ഈ ദാനം. നാട്ടിലെ പ്രധാന ഭക്ഷ്യധാന്യമാണ് ഫിത്തര്‍ സക്കാത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് ഈദുഗാഹുകളില്‍ എത്തുന്നതിനു മുമ്പായി ദരിദ്രരുടെ വീടുകളില്‍ ഫിത്തര്‍ സക്കാത്ത് എത്തിക്കണമെന്ന് ഇസ്‌ലാം നിഷ്്കര്‍ഷിക്കുന്നു.
ഒട്ടനവധി റിലീഫ് കമ്മിറ്റികള്‍ പെരുന്നാള്‍രാവില്‍ സംഘടിതമായി ധാന്യവിതരണം നടത്തുന്നത് കേരളത്തിലിന്നു പതിവുകാഴ്ചയായി.
കുടുംബസന്ദര്‍ശനം
നബി തിരുമേനി ഈദ് ദ്ിനങ്ങള്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ബന്ധം പുതുക്കാന്‍ പറ്റിയ അവസരങ്ങളായി തിരഞ്ഞെടുത്തിരുന്നു. അതു പിന്തുടര്‍ന്ന്, പെരുന്നാളില്‍ വിരുന്നുപോകുന്ന പതിവ് എവിടെയുമുണ്ട്. പ്രായമായവരെയും രോഗശയ്യയില്‍ കിടക്കുന്നവരെയും സന്ദര്‍ശിച്ച് സാന്ത്വനിപ്പിക്കുന്നതും പിണങ്ങിയകന്നുനില്‍ക്കുന്നവരുടെ അടുത്തുചെന്ന് ബന്ധം ചേര്‍ക്കുന്നതും വലിയ പുണ്യം കിട്ടുന്ന സംഗതിയായി ഇസ്‌ലാം കണക്കാക്കുന്നു.
അമുസ്‌ലിങ്ങളായ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പെരുന്നാള്‍ പലഹാരങ്ങള്‍ നല്‍കി സ്‌നേഹവും സന്തോഷവും പങ്കിടുന്ന പതിവും കേരളക്കരയിലുണ്ട്. നബി തിരുമേനിയുടെ മാതൃകയും അതിലുണ്ട്.
പെരുന്നാള്‍ പൈസ
വടക്കേ മലബാറിലെ മുസ്‌ലിം കുടുംബങ്ങളില്‍ കുട്ടികള്‍ വളരുന്നത്, പൊതുവെ, ഉമ്മയുടെ വീട്ടിലാണ്. ഭര്‍ത്താക്കന്മാര്‍ ഭപുതിയാപ്പിളമാര്‍' എന്നുവിളിക്കുന്ന വിശേഷപ്പെട്ട അതിഥികളാണവിടെ.
പെരുന്നാളില്‍ കുട്ടികള്‍ ഉപ്പയുടെ വീട്ടില്‍ വിരുന്നുപോകുന്നത് പതിവാണ്. ഭഇത്തകത്ത് പോവുക' എന്നാണ് ഇതിനെ പറയുന്നത്. ഭഇത്ത' ഉപ്പയുടെ ഉമ്മയാണ്. ഭഇത്തകം', അപ്പോള്‍ ഉപ്പയുടെ ഉമ്മയുടെ വീട്, അതായത്, ഉപ്പയുടെ തറവാടു വീട്ടിലേക്ക് വിരുന്നുപോകലാണിതെന്നു സാരം.
കൂട്ടുകുടുംബ സമ്പ്രദായം നിലനില്‍ക്കുന്ന വലിയ വലിയ തറവാടുകള്‍ വടക്കേ മലബാറില്‍ ധാരാളമായിക്കാണാം.
ഭഇത്തകത്ത്്' വിരുന്നുപോകാന്‍ കുട്ടികള്‍ക്ക് വലിയ താത്പര്യമാണ്. കൈനിറയെ ഭപെരുന്നാള്‍പൈസ' കിട്ടും എന്നതുതന്നെ കാരണം. വിഷുക്കൈനീട്ടം പോലെ, തറവാട്ടുകാരണവന്മാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന പണമാണ് പെരുന്നാള്‍ പൈസ. ഇങ്ങനെ കിട്ടുന്ന പണം കൂട്ടിവെച്ച് കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാനും ബീച്ചിലും പാര്‍ക്കിലും പോയി ഐസ്‌ക്രീം നുകരാനും വിനിയോഗിക്കുന്നു.
ഇസ്‌ലാമും ആഘോഷങ്ങളും
രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത് ഈദുല്‍ ഫിത്തറും ഈദുല്‍ അദ്്ഹായും (ചെറിയ പെരുന്നാളും ബലിപെരുന്നാളും). ആഹഌദവും സന്തോഷവും പങ്കുവെക്കുന്നതിനെ ഇസ്‌ലാം വെറുക്കുന്നില്ല. അസാന്മാര്‍ഗികതയിലേക്ക് വഴുതിവീഴാത്ത, മൂല്യങ്ങളെ ബലികഴിക്കാത്ത, ദൈവസ്മരണ നിറഞ്ഞുനില്‍ക്കുന്ന എല്ലാ സന്തോഷപ്രകടനങ്ങളെയും ഇസ്‌ലാം ഇഷ്ടപ്പെടുന്നു. ആ്ത്മീയചൈതന്യം കൈവരിക്കുന്നതിനു വിഘാതമായിനില്‍ക്കുന്നില്ല, ആരോഗ്യകരമായ സന്തോഷപ്രകടനങ്ങള്‍.
നബിയുടെയും അനുചരന്മാരുടെയും വീടുകളില്‍ പെരുന്നാളില്‍ സ്ത്രീകളും കുട്ടികളും കൈകൊട്ടിയും ദഫ്്മുട്ടിയും പാട്ടുകള്‍ പാടിയിരുന്നു. അങ്ങനെയവര്‍ സന്തോഷം പങ്കുവെച്ചിരുന്നു. മൈലാഞ്ചി അണിഞ്ഞിരുന്നു അവര്‍. പുതുവസ്ത്രങ്ങളുടുത്താണ് എല്ലാവരും ഈദുഗാഹുകളില്‍ സമ്മേളിക്കാറ്. തിന്നുകൂത്താടാനുള്ള ദിനം മാത്രമായി അവര്‍ പെരുന്നാളിനെ ചുരുക്കിയില്ല. നബിയുടെ കാലത്ത് കലാകായിക മത്സരങ്ങളും ആയോധന കലകളുടെ പ്രദര്‍ശനവും പെരുന്നാള്‍ ആഘോഷത്തിന് തിളക്കം കൂട്ടാനായി സംഘടിപ്പിച്ചിരുന്നു.
മത്സരങ്ങളില്‍ മുത്തുനബിയും വിട്ടുനിന്നിരുന്നില്ല. ഭാര്യ ആയിശയോടൊപ്പം ഒരു കൈനോക്കാമെന്ന ഭാവത്തില്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയും വീണ് തിരുമേനിയുടെ മുട്ട്് പൊട്ടുകയും ആയിശ മത്സരത്തില്‍ ജയിക്കുകയും ചെയ്തിരുന്നു അവര്‍ അക്ഷരാര്‍ഥത്തില്‍ പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു.
ഈദിന്റെ സന്ദേശം
ചെറിയ പെരുന്നാളിന് ഈദുല്‍ഫിത്തര്‍ എന്നാണല്ലോ വിശേഷിപ്പിക്കുന്നത് ഫിത്തര്‍ സക്കാത്ത് എന്ന ദാനത്തെ അന്വര്‍ത്ഥമാക്കുന്ന പേര്. സാധുക്കളോടുള്ള ദയ, സമസൃഷ്ടി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളംബരം ചെയ്യുന്ന സവിശേഷ ദാനമത്രെ ഫിത്തര്‍സക്കാത്ത്. അതുകൊണ്ടു തന്നെ ശാന്തിയുടെയും സഹിഷ്ണുതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്‌േനഹത്തിന്റെയും വിശ്വസൗഭ്രാത്രത്തിന്റെയും സന്ദേശമാണ് ഈദുല്‍ഫിത്തറിന്റെയും അന്തസ്സത്ത.