റംസാന്‍ ഒരു പരിണാമഘട്ടം
Posted on: 23 Sep 2008

ആര്‍ത്തികളും ആസക്തികളും വെടിഞ്ഞ് മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് വിശപ്പും ദാഹവും അതിന്റെ സര്‍വ കാഠിന്യങ്ങളോടും അനുഭവിച്ച് ഭഅല്ലാഹ്' എന്ന ഒരൊറ്റ ചിന്തയുമായി നടക്കുന്ന മനുഷ്യന്റെ മനസ്സില്‍ കുടിലതകള്‍ക്കിടമില്ല. അഹങ്കാരവും ധിക്കാരവും അധീശത്വമനോഭാവവും അവന്റെ ഉള്ളില്‍ അലിഞ്ഞില്ലാതാകും. അങ്ങേയറ്റം വിനയാന്വിതനായി സര്‍വ്വശക്തനുമുന്നില്‍ അവന്റെ മനസ്സ് തുറക്കും. അവന്റെ വാക്കുകളും പ്രവൃത്തിയും ചിന്തയും വിശ്വാസത്തിന്റെ പുണ്യതീര്‍ത്ഥംകൊണ്ട് പരിശുദ്ധമാക്കിയിരിക്കും. അല്ലാഹു അവനെ സംബന്ധിച്ച് തൃപ്തനാകും.
'റംസാന്‍ ഒരു പരിണാമഘട്ടമാണ്. മാറ്റാനാവാത്ത ശീലങ്ങളില്‍നിന്ന് പുതുജീവിതത്തിലേക്കുള്ള പ്രവേശം. മനുഷ്യനെ നഖശിഖാന്തം മാറ്റിയെഴുതാന്‍ പോന്ന ഔഷധവീര്യം റംസാന്‍ വ്രതത്തിനുണ്ട്. ഉള്ളില്‍തട്ടി നോമ്പനുഷ്ഠിക്കുന്നവന്‍ സ്വജീവിതത്തില്‍ നന്മക്കും തിന്മക്കുമിടയില്‍ വന്‍ മതിലുകള്‍ പണിയും. വിശുദ്ധ ഖുര്‍ആന്‍ ആയിരിക്കും അവനു വഴികാട്ടുക. പ്രപഞ്ച സ്രഷ്ടാവായ ദൈവം മാത്രമായിരിക്കും അവന്റെ ശക്തിചൈതന്യം. സത്യവും സമത്വവും സാഹോദര്യവും നന്മയും കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞ വിശ്വാസികളുടെ ലോകമാണ് ഭൂമിയിലെ സ്വര്‍ഗം. ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നസാമൂഹികാന്തരീക്ഷമാണിത്. ഭദി ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ' എന്ന പ്രസിദ്ധമായ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഭഅധ:സ്ഥിതരും പീഡിതരും ഇസ്‌ലാമിനെ ഒരു വിമോചനമാര്‍ഗമായി കണ്ടു. ഒരിക്കലും വാളല്ല അത് ചെയ്തത്'. ഈ യാഥാര്‍ത്ഥ്യം സ്വന്തം ജീവിതമാതൃകകളിലൂടെ സമൂഹത്തിന് കൈമാറാന്‍ ആധുനിക മുസ്‌ലിം ജനതയ്ക്ക് കഴിയുമ്പോഴാണ് ഭഇസ്‌ലാം' അതിന്റെ അനുഗാമികളില്‍ പൂര്‍ണത പ്രാപിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാനും അതുവഴി സമൂഹത്തിന് മാതൃകയാകാനുമുള്ള പരിശീലനഘട്ടം കൂടിയാണ് റംസാന്‍ വ്രതകാലം. മാനവരാശിക്കുള്ള ശാശ്വത വിമോചനമാര്‍ഗമായി ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് കഴിയണമെങ്കില്‍ സ്വജീവിതം കുറ്റമറ്റതാകണം. ഇസ്‌ലാമിനു ഭീകരമുഖം കല്പിക്കുന്ന പുതിയ രാഷ്ട്രീയം ലോകവ്യാപകമായി ശക്തിപ്പെട്ടുവരികയാണ്. ഇസ്ലാം ഒരു വിമോചനമാര്‍ഗം എന്നതിനുപകരം ഭഇസ്‌ലാംഭീതി' വളര്‍ത്തുകയാണ് ചില ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും മീഡിയകളും. ശാന്തിയുടെയും സമാധാനത്തിന്റെയും മാതമായതുകൊണ്ടാണ് ലോകം ഇസ്‌ലാമിനെ ആശ്ലേഷിച്ചത്.
അറബ് പ്രദേശത്ത് ഇസ്‌ലാം വ്യാപിച്ചുകഴിഞ്ഞാല്‍ അറേബ്യന്‍ ഉപദ്വീപിന്റെ ഒരറ്റം മുതല്‍ മാറ്റേഅറ്റം വരെ (സന്‍ആയില്‍ നിന്ന് ഹളര്‍മൗത് വരെ) ഒരു മനുഷ്യന് നിര്‍ഭയമായി സഞ്ചരിക്കാനാവും' എന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) പറഞ്ഞത് സുരക്ഷിതത്വത്തിന്റെയും നിര്‍ഭയത്വത്തിന്‍േറയും തണലാണ് ഇസ്‌ലാം എന്നതിന്റെ സാക്ഷ്യപത്രമാണ്. ഇസ്‌ലാം എന്ന പദം തന്നെ സമാധാനത്തെയും സമര്‍പ്പണത്തെയുമാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചനാഥന് സ്വയം സമര്‍പ്പിക്കുമ്പോള്‍ മനുഷ്യനു ലഭിക്കുന്ന സമാധാനവും സുരക്ഷിതത്വവും വ്യാഖ്യാനങ്ങള്‍ക്കതീതമാണ്. ഹിജ്‌റയുടെ പത്താംവര്‍ഷം പ്രവാചക തിരുമേനി ഹജ്ജ്കര്‍മ്മത്തിനായി പുണ്യഅറഫയില്‍ ഒത്തുചേര്‍ന്ന ജനസഞ്ചയത്തോട് ചെയ്ത ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ സമ്പൂര്‍ണ ഇസ്‌ലാമിക വ്യവസ്ഥയുടെ ആമുഖമുണ്ട്.
നങ്ങളേ ഈ നാട്ടില്‍ ഈ മാസത്തില്‍, ഈ ദിവസത്തിന് എത്ര ആദരണീയത കല്പിക്കുന്നുവോ അത്രയും ആദരവും പവിത്രതയും നിങ്ങളില്‍ ഓരോരുത്തരുടെയും രക്തത്തിനും സമ്പത്തിനുമുണ്ട്. നിശ്ചയമായും അത് നിങ്ങള്‍ പരസ്പരം ആദരിക്കണം. എല്ലാവിധ അനിസ്‌ലാമിക ആചാരങ്ങളും അന്ധവിശ്വാസങ്ങളും എന്റെ ഈ പാദങ്ങള്‍ക്ക് താഴെയായി കുഴിച്ചുമൂടിയിരിക്കുന്നു.അനിസ്‌ലാമിക കാലത്ത് പരസ്പരം നടന്നകൊലപാതകങ്ങളുടെ പ്രതികാരരക്തം ഈ മണ്ണില്‍ മൂടിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട് എന്റെ കുടുംബത്തില്‍പെട്ട റബീഅ:യുടെ മകനെ ഹുദൈല്‍ ഗോത്രക്കാര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരരക്തം ഞാനിതാ ഒന്നാമതായി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
അനിസ്‌ലാമിക കാലത്ത് നിലവിലുണ്ടായിരുന്ന പലിശ ഇടപാടുകളെ ഞാനിതാ കുഴിച്ചുമൂടുന്നു. ആദ്യമായി വേണ്ടെന്ന് വെക്കുന്ന പലിശ എന്റെ പിതൃവ്യ സഹോദരനായ അബ്ബാസ്ബ്‌നു അബ്ദില്‍ മുത്വലിബിന് മറ്റുള്ളവരില്‍നിന്ന് ലഭിക്കേണ്ട പലിശയാണ്. അതു മുഴുവന്‍ ഞാന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ജനങ്ങളെ, സ്ത്രീകളുടെ പ്രശ്‌നത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. നിശ്ചയമായും അവര്‍ക്ക് സുരക്ഷിതത്വം നല്‍കാമെന്ന് അല്ലാഹുവിന്റെ പേരില്‍ കരാര്‍ ചെയ്തുകൊണ്ടാണ് നിങ്ങളവരെ വിവാഹം ചെയ്തത്. അവര്‍ക്ക് നിങ്ങളോടും ബാധ്യതയുണ്ട്. ന്യായമായ ഭക്ഷണവും വസ്ത്രവും നിങ്ങളില്‍നിന്നും അവര്‍ക്കു ലഭിക്കേണ്ടത് അവകാശമാണ്. നിശ്ചയം, ഞാനിതാ ഒരു കാര്യം നിങ്ങളെ ഏല്പിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം, നിങ്ങളതിനെ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപഴിക്കുകയില്ല'. മനുഷ്യന്റെ ജീവനും രക്തത്തിനും അഭിമാനത്തിനും പരസ്പരം വില കല്പിക്കേണ്ടതിനെക്കുറിച്ച് ഫഠിപ്പിച്ച മനുഷ്യാവകാശത്തിന്റെ സ്വന്തം മതമായ ഇസ്‌ലാം. ഭഭീകര'മല്ലെന്നും ഒരു തീവ്രതയെയും ഭീകരതയെയും അത് പൊറുപ്പിക്കില്ലെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ വിശ്വാസിയുടെ വാക്കും പ്രവൃത്തിയുംകൊണ്ട് കഴിയണം. വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നുണ്ട്. ഭനിങ്ങള്‍ മുഖങ്ങള്‍ കിഴക്കോ പടിഞ്ഞാറൊ വശങ്ങളിലേക്ക് തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും സമ്പത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാരനും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുകയും നമസ്‌കാരം മുറ തെറ്റാതെ നിര്‍വ്വഹിക്കുകയും സക്കാത് നല്‍കുകയും കരാര്‍ പാലിക്കുകയും പ്രയാസങ്ങളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു മഹത്വമാര്‍ജ്ജിച്ചവര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് (ദോഷബാധയെ) സൂക്ഷിച്ചവര്‍.'
പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ വ്യക്തിജീവിതം പൂര്‍ണ്ണമായും വിശുദ്ധ ഖുര്‍ആനെ അടിസ്ഥാനമാക്കിയിരുന്നു. ഖുര്‍ആന്‍ കല്‍പിച്ച വിധിവിലക്കുകള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ ജീവിതമായതിനാല്‍ ലോകത്തിനു മാതൃകായോഗ്യമായ നേതൃത്വമാകാന്‍ റസൂല്‍ തിരുമേനിക്കു കഴിഞ്ഞു.
മുസ്‌ലിം സമൂഹത്തിനു വെളിച്ചം പകര്‍ന്ന പ്രവാചക ജീവിതത്തിന്റെ പകര്‍പ്പുകള്‍ റംസാന്‍ വ്രതത്തില്‍ നിന്നുകിട്ടും. ആത്മനിയന്ത്രണമാണ് വ്രതം. നബി(സ) പറഞ്ഞു. ഭനോമ്പനുഷ്ഠിക്കുന്നവന്‍ അനാവശ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും ഇങ്ങോട്ട് കലഹത്തിനു വന്നാല്‍ താന്‍ നോമ്പുകാരനെന്നു പറഞ്ഞ് മാറിനില്‍ക്കട്ടെ'.
ഭക്ഷമിക്കാന്‍ കഴിയുന്നതാണ് മഹത്വം. ബലിഷ്ഠകായനെ കീഴ്‌പ്പെടുത്തുന്നവനല്ല, കോപം വരുമ്പോള്‍ ക്ഷമിക്കുന്നവനാണ് കരുത്തന്‍' എന്ന ഇസ്‌ലാമിക പാഠം വിശ്വാസിയെ റംസാന്‍ പരിശീലിപ്പിക്കുകയാണ്. പാപമോചനത്തിനും ജീവിതസൂക്ഷ്മതയ്ക്കും വ്യക്തിയെ സജ്ജമാക്കുന്ന റംസാന്‍ വ്രതം അല്ലാഹു നിര്‍ബ്ബന്ധമാക്കിയത് തന്നെ വിശ്വാസികള്‍ക്ക് അനുഗ്രഹമാണ്.
ഭജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴികാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റംസാന്‍' എന്ന് അല്ലാഹു ഈ മാസത്തെ വിശേഷിപ്പിക്കുന്നു. ഭനിങ്ങളുടെ മുമ്പുള്ളവരോട് കല്‍പ്പിച്ചിരിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുന്നതിനുവേണ്ടിയത്രെ അത്' എന്നും ഖുര്‍ആന്‍ പറയുന്നു.
ആര്‍ത്തികളും ആസക്തികളും വെടിഞ്ഞ് മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് വിശപ്പും ദാഹവും അതിന്റെ സര്‍വ കാഠിന്യങ്ങളോടും അനുഭവിച്ച് ഭഅല്ലാഹ്' എന്ന ഒരൊറ്റ ചിന്തയുമായി നടക്കുന്ന മനുഷ്യന്റെ മനസ്സില്‍ കുടിലതകള്‍ക്കിടമില്ല. അഹങ്കാരവും ധിക്കാരവും അധീശത്വമനോഭാവവും അവന്റെ ഉള്ളില്‍ അലിഞ്ഞില്ലാതാകും. അങ്ങേയറ്റം വിനയാന്വിതനായി സര്‍വ്വശക്തനുമുന്നില്‍ അവന്റെ മനസ്സ് തുറക്കും. അവന്റെ വാക്കുകളും പ്രവൃത്തിയും ചിന്തയും വിശ്വാസത്തിന്റെ പുണ്യതീര്‍ത്ഥംകൊണ്ട് പരിശുദ്ധമാക്കിയിരിക്കും. അല്ലാഹു അവനെ സംബന്ധിച്ച് തൃപ്തനാകും. അങ്ങനെ പ്രപഞ്ചനാഥന്‍ ഇഷ്ടപ്പെടുന്നവരാല്‍ നിറഞ്ഞ ഭൂമി സമാധാനത്തിന്റെ പൂന്തോപ്പായി മാറും.
ദൈവാരാധനകള്‍ വിജയത്തിന്റെ വിളംബരമാണ്. അഞ്ചുനേരവും നമസ്‌കാരത്തിനു നേരമായെന്നറിയിക്കുന്ന ബാങ്ക് വിളിയില്‍ ഈ വിജയമന്ത്രമുണ്ട്. ദൈവമഹത്വം പ്രകീര്‍ത്തിക്കുകയും അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തശേഷം ഭമുഅദ്ദിന്‍' വിളിക്കുന്നത് ഭനമസ്‌കാരത്തിലേക്കു വരിക, വിജയത്തിലേക്കു വരിക' എന്നാണ്. നമസ്‌കാരം വിജയമാണ്. ഓരോ ആരാധനയും വിജയമാണ്. ഉള്ളുലഞ്ഞ പ്രാര്‍ത്ഥനകള്‍ വിജയമാണ്. ഹൃദയത്തിലിടം നല്‍കാത്ത പുറംമോടിയുടെ കപടഭക്തി ദൈവം തിരിച്ചറിയും. നാഥന്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.
ധര്‍മനിഷ്ഠമായ ഒരു സമൂഹം നിര്‍മിക്കപ്പെടണം. ഉപഭോഗതൃഷ്ണയുടെ വെല്ലുവിളികളുയരുന്ന പുതിയ കാലത്തിനുമുമ്പില്‍ മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുന്ന തലമുറ നിവര്‍ന്നു നില്‍ക്കണം. നന്മ, തിന്മകളുടെ വേര്‍തിരിവാണ് റംസാന്‍ വ്രതം. സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുന്ന സമൂഹങ്ങള്‍ ഭൂമിയില്‍ അനന്തരാവകാശികളിലൂടെ നിലനില്‍ക്കും. കഴിഞ്ഞുപോയവരുടെ പ്രതാപങ്ങളല്ല കര്‍മവിശുദ്ധിയാണ് കാലാതിവര്‍ത്തിയായിത്തീരുക