``മാതൃഭൂമി സ്വന്തം
കാലുകളില്‍ത്തന്നെ ഊന്നിനിന്ന് ജീവിക്കുന്ന ഒരു
സ്ഥാപനമാണെന്ന് സുഹൃത്തുക്കള്‍ എന്നോട്
പറഞ്ഞിട്ടുണ്ട്. ഇത് ദുര്‍ലഭമായ ഒരു
സ്ഥിതിയാണ്. ഇന്ത്യയില്‍ നന്നെ കുറച്ച്
പത്രങ്ങള്‍ക്കു മാത്രമെ ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം
മാതൃഭൂമിക്ക് ഇന്ത്യയിലെ പത്രങ്ങളുടെ ഇടയില്‍
നിസ്തുലമായ ഒരു സ്ഥാനമുണ്ട്.'' -മഹാത്മാഗാന്ധി (13-1-1934-മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍) ഈ പ്രദേശത്തുള്ള ഒരു പത്രമാണ് `മാതൃഭൂമി'യെങ്കിലും അത് ഇന്ത്യ മുഴുവനും അറിയപ്പെടുന്നുണ്ട്. പ്രസിദ്ധമായ ഈ പത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്... എന്റെ ഗ്രന്ഥങ്ങള്‍ `മാതൃഭൂമി' വിവര്ത്തനംചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ ഒരു ഗ്രന്ഥകാരനും പ്രസാധകരുമെന്ന നിലയ്ക്കുള്ള ബന്ധംകൂടി ഞാനും `മാതൃഭൂമി'യും തമ്മിലുണ്ട്. -ജവാഹര്‍ലാല്‍ നെഹ്റു (28-12-1955) രാജ്യനന്മയ്ക്കുവേണ്ടി വളരെ കൊല്ലങ്ങളായി മഹത്തായ സേവനങ്ങള്‍ നല്കിപ്പോരുന്ന ഒന്നാണ് `മാതൃഭൂമി' പത്രം. -ഇന്ദിരാഗാന്ധി ഞാന്‍ കുറെ മുന്‍പേതന്നെ `മാതൃഭൂമി'യെപ്പറ്റി കേട്ടിട്ടുണ്ട്. നിങ്ങളുടെ പത്രത്തിന്റേത് മഹത്തായ ഒരു പേരാണ്. `മാതൃഭൂമി' വെറും ജന്മസ്ഥലത്തേയല്ല സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന സംസ്കാരവും ഉന്നതമായ പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുമാറ് അതിന് അര്‍ഥവ്യാപ്തിയുണ്ട്. -ഡോ. എസ്.രാധാകൃഷ്ണന് കേരളത്തില്‍ സാമൂഹ്യരംഗത്ത്, പ്രത്യേകിച്ചും രാഷ്ട്രീയകാര്യങ്ങളില്‍ അതിപ്രധാനമായ പങ്കാണ് `മാതൃഭൂമി' വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പഴക്കംചെന്ന പത്രങ്ങളിലൊന്നാണ് `മാതൃഭൂമി'. -ലാല്‍ബഹദൂര്‍ ശാസ്ത്രി ഈ രാജ്യത്തെ പൊതുജനാഭിപ്രായത്തിനെ യാഥാര്‍ഥ്യത്തില്‍ പ്രതിനിധീഭവിക്കുന്ന ചുരുക്കം ചില പത്രങ്ങളിലൊന്നാണ് `മാതൃഭൂമി'. -വി.കെ.കൃഷ്ണമേനോന് |