എൻഡോസൾഫാൻ

ഉത്പാദനവും നാൾവഴികളും നിരോധനവും

1950

കീടബാധ തടയാൻ വേണ്ടിയാണ് വികസിപ്പിച്ചത്.

1954

മുതൽ ഉപയോഗിച്ചു തുടങ്ങി.

1980

30ൽ അധികം രാജ്യങ്ങളിൽ ജനിതക വൈകല്യങ്ങൾ കണ്ടു തുടങ്ങി.

2000

അമേരിക്ക എൻഡോസൾഫാൻ വീട്ടുവളപ്പിലും പൂന്തോട്ടങ്ങളിലും ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.

2001

കാസർകോട് ആദ്യ വിഷബാധ റിപ്പോർട്ട് ചെയ്തു.

2002

യു എസ്സ് നിരോധിക്കുകയും അപകട മുന്നറിയിപ്പും നൽകി.

അമേരിക്കയിലെ മത്സ്യ-വന്യജീവി വകുപ്പ് എൻഡോസൾഫാൻ നിരോധിക്കാൻ ശുപാർശ ചെയ്തു.

കേരളത്തിൽ ആകാശമാർഗ്ഗം സ്‌പ്രേ ചെയ്യുന്നത് നിരോധിക്കുന്നു.

അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണൽ ഹെൽത്ത്‌ കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം പഠനവിഷയമാക്കുന്നു.

ഓഗസ്റ്റ്‌ ഇൽ എൻഡോസൾഫാൻ പ്രശ്‌നം പഠിക്കാൻ കേന്ദ്രസർക്കാർ ഡുബെ കമ്മീഷനെ നിയോഗിക്കുന്നു.

ഓഗസ്റ്റ്‌ 12ന് കേരള ഹൈക്കോടതി എൻഡോസൾഫാൻ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

എൻഡോസൾഫാൻ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷൻ കേന്ദ്രഗവൺമെന്റിന്‌ റിപ്പോർട്ട്‌ നൽകി.

2004

എൻഡോസൾഫാൻ പ്രശ്‌നം പഠിക്കുന്നതിനായി സിഡി. മായി കമ്മീഷൻ വരുന്നു.

എൻഡോസൾഫാൻ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷനും റിപ്പോർട്ട്‌ നൽകുന്നു. (റിപ്പോർട്ട്‌ ഇപ്പോഴും പുറത്തുവിട്ടില്ല).

2007

നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ പട്ടികയിൽ എൻഡോസൾഫാൻ ചേർക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

2008

റോട്ടർഡാം ഉടമ്പടിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എൻഡോസൾഫാൻ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.

ഓസ്‌ട്രേലിയ ഉൾപ്പെടെ 73 രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിക്കുന്നു.

2010

ജനീവസമ്മേളനത്തിൽ ഇന്ത്യ എൻഡോസൾഫാനെ പിന്താങ്ങുന്നു.

2011

മെയ് 13 ന് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധിച്ചു.

സെപ്തംബർ 30ന് എൻഡോസൾഫാൻ ഇന്ത്യയിൽ പൂർണ്ണനിരോധനം സുപ്രീംകോടതി പ്രഖ്യാപിച്ചു.