ജയഗീതം ഗാനസമര്‍പ്പണം

Posted on: 16 Sep 2015നീലേശ്വരം: നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം 26-ന് വൈകിട്ട് ആറിന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാറിനായി ജയഗീതം ഗാനസമര്‍പ്പണം നടത്തും. പയ്യന്നൂര്‍ സതീഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ഉമേഷ് നീലേശ്വരം, ശ്രീകല തുടങ്ങിയവര്‍ പാട്ടുകള്‍ പാടും. ആധ്യാത്മിക പ്രഭാഷണം
നീലേശ്വരം: ഭാഗവത ധര്‍മപീഠ നീലേശ്വരം പ്രാദേശിക കമ്മിറ്റിയുടെ പ്രതിമാസ ആധ്യാത്മിക പ്രഭാഷണ പരമ്പരയില്‍ 17-ന് ഉച്ചയ്ക്ക് 2.30 മുതല്‍ നീലേശ്വരം വ്യാപാരഭവനില്‍ ഭാഗവതാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരി ശ്രീകൃഷ്ണകഥാമൃതത്തെക്കുറിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തും. ഹൈസ്‌കൂള്‍ വിഭാഗം വരെയുള്ള കുട്ടികള്‍ക്കായി പുരാണ പ്രശ്‌നോത്തരി മത്സരവുമുണ്ട്. പങ്കെടുക്കുന്ന കുട്ടികള്‍ 9446393382 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

More Citizen News - Kasargod