നിക്ഷേപകസംഗമം സംഘടിപ്പിച്ചു

Posted on: 16 Sep 2015കാസര്‍കോട്: ഊര്‍ജിത വ്യവസായവത്കരണത്തിന്റെ ഭാഗമായി പുതിയ നിക്ഷേപകരെ വ്യവസായമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനും ജില്ലാ വ്യവസായകേന്ദ്രം താലൂക്കുതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു.
വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. അര്‍ജുനന്‍ തായലങ്ങാടി, കെ.ടി.സുഭാഷ് നാരായണന്‍, കെ.വി.നീലാംബരന്‍, കെ.എസ്.ശിവകുമാര്‍, സി.പി.ഉണ്ണിക്കൃഷ്ണന്‍, വി.പി.പ്രണവന്‍, ബി.പ്രശാന്ത്, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. നാഗരാജ് ഭട്ട്, കമലാക്ഷി, ജിജി വര്‍ഗീസ്, എം.ഗംഗാധരന്‍ നായര്‍ എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Kasargod