കുറ്റിക്കോലിലെ ഭൂമികൈയേറ്റം; റവന്യൂസംഘം പരിശോധന നടത്തി

Posted on: 16 Sep 2015കുറ്റിക്കോല്‍: കുറ്റിക്കോലിലെ വിവാദമായ ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂസംഘമെത്തി. തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, താലൂക്ക് സര്‍വെയര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലങ്ങള്‍ പരിശോധിച്ചത്. സര്‍ക്കാര്‍സ്ഥലം കൈയേറി മൊബൈല്‍ ടവറിന് വാടകയ്ക്ക് കൊടുത്തെന്ന പരാതിയിലായിരുന്നു പരിശോധന.
സര്‍വെ നമ്പര്‍ 149-ല്‍ ടവര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലുണ്ടെന്ന് അന്വഷണസംഘം കണ്ടെത്തി. അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്കുകയും ചെയ്തു. മറ്റൊരു വ്യക്തിയുടെ കൈവശമുള്ള സ്ഥലത്ത് ആറുസെന്റ് സര്‍ക്കാര്‍ഭൂമിയുള്ളതായും കണ്ടെത്തി.
സി.പി.എം. ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒഴിയാന്‍ നോട്ടീസ് നല്കി. ഇത് ആര്‍.ഡി.ഒ. സ്റ്റേ ചെയ്തിരിക്കെ പുതിയ കെട്ടിടത്തിനായി കഴിഞ്ഞദിവസം തറക്കല്ലിട്ടിരുന്നു.

More Citizen News - Kasargod