നെഹ്രു കോളേജ് ജില്ലയിലെ ആദ്യ 'വൈഫൈ' കലാലയം

Posted on: 16 Sep 2015നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കാസര്‍കോട് ജില്ലയിലെ കോളേജുകളില്‍ ആദ്യത്തെ 'വൈഫൈ' കണക്ഷനുള്ള കലാലയം എന്ന ബഹുമതി നെഹ്രു കോളേജിന് സ്വന്തം. കാമ്പസിനകത്ത് ഏതൊരു സ്ഥലത്തുനിന്നുകൊണ്ടും ലാപ്‌ടോപ്പിലൂടെ സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകും.
യു.ജി.സി.യുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഡോ. കെ.വിജയരാഘവന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫ. മിഥുന്‍ പദ്ധതിയെക്കുറിച്ചുള്ള സാേങ്കതിക വിശദീകരണം നടത്തി. കോളേജ് ഭരണസമിതി സെക്രട്ടറി കെ.രാമനാഥന്‍, കൊമേഴ്‌സ് വിഭാഗം മേധാവി വി.വി.പുരുഷോത്തമന്‍, ഡോ. കെ.രാജന്‍, കോളേജ് സൂപ്രണ്ട് ബേബി ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod