മാധ്യമപ്രഭാഷണ പരമ്പര സമാപിച്ചു

Posted on: 16 Sep 2015നീലേശ്വരം: ആകാശവാണി കണ്ണൂര്‍ നിലയവും കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗവും സംഘടിപ്പിച്ച ഒരാഴ്ചത്തെ മാധ്യമപ്രഭാഷണ പരമ്പര സമാപിച്ചു. സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി.അശോകന്‍ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം കാമ്പസ് ഡയറക്ടര്‍ ഡോ. എ.എം.ശ്രീധരന്‍, ഭാഗ്യശ്രീ ബി.നായര്‍, കെ.പി.ജസ്‌ന, പി.അഞ്ജലി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod