സംസ്ഥാന വയോജനദിനാഘോഷം നീലേശ്വരത്ത്

Posted on: 16 Sep 2015നീലേശ്വരം: സാമൂഹികനീതിവകുപ്പും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറവും സംയുക്തമായി നടത്തുന്ന വയോജനദിനാഘോഷവും വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഒക്ടോബര്‍ ഒന്നിന് നീലേശ്വരത്ത് നടത്തുവാന്‍ സംഘാടകസമിതി രൂപവത്കരച്ചു. ജില്ലാ പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് വി.സി.ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍, കെ.ഷാജി, പി.വിജയകുമാര്‍, വി.വി.ഉദയകുമാര്‍, പി.കെ.അബ്ദുള്‍റഹിമാന്‍, കൈപ്രത്ത് കൃഷ്ണന്‍ നന്പ്യാര്‍, പി.തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി നഗരസഭാധ്യക്ഷ വി.ഗൗരി (ചെയ.), ജില്ലാ പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജി(വര്‍ക്കിങ് ചെയ.), കെ.സുകുമാരന്‍ (ജന.കണ്‍.), പി.തമ്പാന്‍ നായര്‍, പി.യു.ഡി. നായര്‍, കെ.ഷാജി, എം.ഒലിവര്‍ ജോസഫ്(കണ്‍.), എന്നിവരെയും തിരഞ്ഞെടുത്തു.

More Citizen News - Kasargod