ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന് ഭീഷണി; പെരിയ ബസാറില്‍ തണല്‍മരം അപകടഭീഷണി ഉയര്‍ത്തുന്നു

Posted on: 16 Sep 2015പെരിയ: കെട്ടിടത്തിനുമുകളിലേയ്ക്ക് ചാഞ്ഞുനില്ക്കുന്ന തണല്‍മരം അപടഭീഷണിയുയര്‍ത്തുന്നു. പെരിയ ബസാറില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, മാവേലി സ്റ്റോര്‍, പോസ്റ്റ് ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തണല്‍മരം ഭീഷണി സൃഷ്ടിക്കുന്നത്. മാവേലിസ്റ്റോറിനോട് ചേര്‍ന്നാണ് കൂടുതല്‍ ശിഖരങ്ങള്‍ നില്ക്കുന്നത്. ഉണങ്ങിദ്രവിച്ച് വീഴുന്ന ശിഖരങ്ങള്‍ക്കടിയിലാണ് റേഷന്‍ ഉപഭോക്താക്കള്‍ നില്‌ക്കേണ്ടിവരുന്നത്. ദേശീയപാതയോരത്തുള്ള മരത്തിന്റെ അപകടകരമായ ശിഖരങ്ങള്‍ വെട്ടണമെന്നാവശ്യപ്പെട്ട് കെട്ടിടമുടമ കെ.പി.ഇസ്ഹാക്ക് ഹാജി കളക്ടര്‍ക്ക് പരാതിനല്കിയിരുന്നു.
മരത്തിന്റെ വേരുകള്‍ ആഴ്ന്ന് കെട്ടിടത്തിന്റെ ചുമരിനും വിള്ളല്‍ വീണിട്ടുണ്ട്. തിരക്കേറിയ പെരിയബസാറിലെ ഈ കെട്ടിടത്തിന്റെ അപകടസ്ഥിതി ഒഴിവാക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

More Citizen News - Kasargod