അക്ഷരദീപം തെളിച്ച് ഗ്രന്ഥശാലാ വാര്‍ഷികാഘോഷം

Posted on: 16 Sep 2015നീലേശ്വരം: തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം ഗ്രന്ഥശാലാ വാരാചരണത്തിന്റെ ഭാഗമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.കോരന്‍ മാസ്റ്റര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍, എം.കുമാരന്‍ എന്നിവരെ ആദരിച്ചു. എം.അബ്ദുള്‍റഹ്മാന്‍ സാംസ്‌കാരികപ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സുധാകരന്‍ തയ്യില്‍, കെ.വി.ദാമോദരന്‍, പുഞ്ചക്കര പദ്മനാഭന്‍, കെ.വി.പ്രിയേഷ്‌കുമാര്‍, എ.പി.ശശിധരന്‍, വി.വി.അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം സാമൂഹികക്ഷേമ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഗൃഹസന്ദര്‍ശനം നടത്തി അംഗങ്ങളെ ചേര്‍ക്കുകയും പുസ്തകങ്ങള്‍ ശേഖരിക്കുകുയംചെയ്തു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി അക്ഷരദീപങ്ങള്‍ തെളിച്ചു.
പട്ടേന ജനശക്തി വായനശാല ഏറ്റവുംകൂടുതല്‍ പുസ്തകങ്ങള്‍ എടുത്ത് വായിച്ച എ.പ്രഭാകരന്‍, കെ.ബാലാമണി എന്നിവരെ ആദരിച്ചു. നഗരസഭാംഗം പി.ഭാര്‍ഗവി ഉപഹാരങ്ങള്‍ സമ്മാനിച്ചു. കെ.കൃഷ്ണന്‍ ഭട്ടതിരി അധ്യക്ഷതവഹിച്ചു. എ.തമ്പാന്‍ നായര്‍, പി.വി.കുഞ്ഞിരാമന്‍, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ സംസാരിച്ചു. അക്ഷരദീപം തെളിച്ചു.
നാരസഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം വാരാഘോഷം നടത്തി. വി.വി.ശാന്ത ഉദ്ഘാടനംചെയ്തു. പി.കെ.ദീപേഷ് അധ്യക്ഷതവഹിച്ചു. കെ.സുരേശന്‍, വി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എരിഞ്ഞിക്കീല്‍ പീപ്പിള്‍സ് സെന്റര്‍ ലൈബ്രറി വാര്‍ഷികം ആഘോഷിച്ചു. ടി.വി.ശ്രീനിവാസന്‍, ടി.വി.പ്രദോഷ്‌കുമാര്‍, പി.വി.രന്‍ജു, പി.ദേവരാജന്‍, കെ.എം.രാജേഷ് എന്നിവര്‍ സംസാരിച്ചു. തമ്പാന്‍ കാടങ്കോട് പ്രഭാഷണംനടത്തി.

More Citizen News - Kasargod