ഗ്രന്ഥശാലാവാരാചരണം

Posted on: 16 Sep 2015ചെറുവത്തൂര്‍: തുരുത്തി കൈരളി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ വി.സുകുമാരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പുസ്തകസമാഹരണം നടത്തി. ടി.വി.ജയരാജന്‍, യു.ദാമോദരന്‍, കെ.കെ.നാരായണന്‍, എ.കുഞ്ഞമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ഗ്രന്ഥാലയത്തില്‍ അക്ഷരദീപം തെളിച്ചു.
മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയത്തില്‍ അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് പതാക ഉയര്‍ത്തി. വൈകിട്ട് അക്ഷരദീപം തെളിച്ചു. പി.ശശിധരന്‍, ജയന്‍ പറമ്പത്ത്, പി.ഫല്‍ഗുനന്‍, രതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod