ഗ്രന്ഥശാലാവാരാചരണം

Posted on: 16 Sep 2015ചെറുവത്തൂര്‍: ഗ്രന്ഥശാലാസംഘം എഴുപതാം വാര്‍ഷികഭാഗമായി മുഴക്കോം സി.കുഞ്ഞിക്കോരന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ 'ഗ്രന്ഥശാലകളും പുരോഗമന പ്രസ്ഥാനങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ് നടത്തി. ഗ്രന്ഥശാലാസംഘം താലൂക്ക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.വി.വിജയരാജ് ഉദ്ഘാടനം ചെയ്തു. ടി.വി.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്തംഗം പി.പ്രഭാകരന്‍, എ.വി.രമണി, കെ.വി.രജിത, ടി.വി.അശ്വിന്‍, ടി.വി.അംബിക, ടി.ശീതള്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ഗ്രന്ഥാലയാങ്കണത്തില്‍ അക്ഷരദീപം തെളിച്ചു.

More Citizen News - Kasargod