ഗ്രന്ഥശാലകളില്‍ അക്ഷരദീപം തെളിച്ചു

Posted on: 16 Sep 2015പൊയിനാച്ചി: പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 70 അക്ഷരദീപം തെളിച്ചു
സമാപനപരിപാടി ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി ഉദ്ഘാടനംചെയ്തു. സുകുമാരന്‍ തോട്ടം അധ്യക്ഷതവഹിച്ചു. നാരായണന്‍ മുണ്ട്യക്കാല്‍, നാരായണന്‍ കനകവളപ്പ്, പുരുഷോത്തമന്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പൊയിനാച്ചി ടാഗോര്‍ ലൈബ്രറിയില്‍ അക്ഷരദീപം തെളിക്കാന്‍ എ.കെ.ശശിധരന്‍, രാജശേഖരന്‍ നായര്‍, രാജന്‍ കെ.പൊയിനാച്ചി എന്നിവര്‍ നേതൃത്വംനല്കി.
കുണ്ടംകുഴി:
പുത്തിയടുക്കം നവജീവന്‍ വായനശാല ഗ്രന്ഥശാലാസംഘം എഴുപതാംവാര്‍ഷികം ആഘോഷിച്ചു. അംഗത്വവിതരണം, ബാലവേദി, വായനാനുഭവംപങ്കിടല്‍ എന്നിവ നടത്തി. അഡ്വ. ശ്രീജിത്ത് മാടക്കല്‍ ഉദ്ഘാടനംചെയ്തു. സി.എന്‍.നാരായണന്‍ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണന്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod