കെ.എസ്.ഇ.ബി. പെന്‍ഷന്‍കാര്‍ മാര്‍ച്ച് നടത്തി

Posted on: 16 Sep 2015പൊയിനാച്ചി: പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പൊതുയോഗം ജില്ലാ പ്രസിഡന്റ് ഇ.രാഘവന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കെ.വി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. ചന്തുക്കുട്ടി പൊഴുതല, എസ്.പി.എ.ഹമീദ്, ഷാഹുല്‍ ഹമീദ്, ശ്രീനിവാസന്‍, വി.കുമാരന്‍, നാഗരാജ ഭട്ട്, കെ.രാമകൃഷ്ണ പിള്ള, ടി.കെ.ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod