കാനത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി

Posted on: 16 Sep 2015ബോവിക്കാനം: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുന്നതിനായുള്ള മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി കാനത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ തുടങ്ങി. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഒരുവര്‍ഷത്തേക്കുള്ള പദ്ധതി നടപ്പാക്കുന്നത്.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. കെ.വിനോദ്കുമാര്‍ സ്‌കൂള്‍ ലീഡര്‍ എ.ആകാശിന് മാതൃഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വേണുഗോപാലന്‍ കൂടാല അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ഇ.മണികണ്ഠന്‍!, ലയണ്‍സ് ക്ലബ് സെക്രട്ടറി എം.സുധീര്‍ നമ്പ്യാര്‍, മാതൃഭൂമി ലേഖകന്‍ പി.കെ.വിനോദ്കുമാര്‍, സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ എ.രാജന്‍, കാനത്തൂര്‍ ഏജന്റ് ഇ.ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ എ.ദാമോദരന്‍ സ്വാഗതവും ഗണപതി ഭട്ട് നന്ദിയും പറഞ്ഞു.

More Citizen News - Kasargod