മലയാളം മിഷന്‍ ഡിപ്ലോമ കോഴ്‌സ്: അധ്യാപക പരിശീലനം പനജിയില്‍

Posted on: 16 Sep 2015പനജി: ഗോവ കാര്‍വാര്‍ മേഖലയിലെ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാകുന്നമുറയ്ക്ക് അടുത്തുതുടങ്ങാനിരിക്കുന്ന സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലേക്കായുള്ള അധ്യാപകപരിശീലനം വെള്ളി, ശനി ദിവസങ്ങളില്‍ പനജിയിലെ ഡോണ്‍ ബോസ്‌കോ ഒറേറ്ററി (കോണ്‍ഫറന്‍സ്) ഹാളില്‍ നടക്കും. രാവിലെ ഒന്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് പരിശീലനസമയം. സൂര്യകാന്തി കോഴ്‌സിനുള്ള അധ്യാപകരെല്ലാം പരിശീലനത്തില്‍ പങ്കെടുക്കണമെന്നുള്ള അറിയിപ്പ് കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന കേന്ദ്രങ്ങളിലേക്ക് അയച്ചുകഴിഞ്ഞതായി മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മലയാളം മിഷന്‍ റജിസ്ട്രാര്‍ സുധാകരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ ബിനു കെ.സാം ആയിരിക്കും പരിശീലനപരിപാടി നയിക്കുക. ഇടക്കാലത്ത് പരിശീലനംലഭിച്ചവര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡ് വിതരണവും 18-ന് രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ റജിസ്ട്രാര്‍ നിര്‍വഹിക്കും.

More Citizen News - Kasargod