തെരുവുനായ്ക്കളുടെ ശല്യംതീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് കുട്ടികളുടെ കത്ത്

Posted on: 16 Sep 2015കാഞ്ഞങ്ങാട്: തെരുവുനായ്ക്കളുടെ ആക്രമണഭീതിയിലാണ് തങ്ങളെന്നും അലഞ്ഞുതിരിയുന്ന പട്ടികളെ നിയന്ത്രിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കുട്ടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കത്തയക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷതവഹിച്ചു. കെ.ബാലഗോപാലന്‍, കെ.നാരായണന്‍, പി.ലീലാവതി, ജോസഫ് ബളാല്‍, പി.വി.മൊയ്തീന്‍കുഞ്ഞി, ഭാസ്‌കരന്‍ ചാത്തമത്ത്, നിയാസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod