പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകനെയും മര്‍ദിച്ചു

Posted on: 16 Sep 2015മഞ്ചേശ്വരം: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നംഗസംഘം വോര്‍ക്കാടി സ്വദേശികളായ അച്ഛനെയും മകനെയും കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. വോര്‍ക്കാടി ഗാന്ധിനഗറിലെ വി.എം.അബൂബക്കര്‍, മകന്‍ മന്‍സൂര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഗാന്ധിനഗറില്‍ കാലിക്കച്ചവടം നടത്തുന്നയാളാണ് അബൂബക്കര്‍. ഞായറാഴ്ച രാത്രി ഏഴോടെ കാറിലെത്തിയ സംഘം പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് അബൂബക്കറിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച മന്‍സൂറിനെ തള്ളി താഴെയിടുകയും അബൂബക്കറിനെയുംകൊണ്ട് കാറില്‍ സ്ഥലം വിടുകയുമായിരുന്നു. തുടര്‍ന്ന് കിദംപാടിയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചശേഷം ഗാന്ധിനഗറിലെ റോഡരികില്‍ കൊണ്ടുവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. പോലീസ് കേസെടുത്തു.

More Citizen News - Kasargod