ഏഴാംതരം തുല്യതാപരീക്ഷ

Posted on: 16 Sep 2015കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാപരീക്ഷ (ഒന്‍പതാം ബാച്ച്) 19 നും 20 നും നടക്കും. ജില്ലയില്‍ തിരഞ്ഞടുക്കപ്പെട്ട 15 സ്‌കൂളുകളിലായി 420 പഠിതാക്കള്‍ പരീക്ഷയെഴുതും. ഇതില്‍ 170പേര്‍ കന്നഡ മീഡിയത്തിലാണ് പരീക്ഷയെഴുതുന്നത്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വഹിക്കും. ഏറ്റവും പ്രായംകൂടിയ പഠിതാവ് 69 വയസ്സുള്ള അബ്ദുള്ള ഹാജിയും പ്രായംകുറഞ്ഞ പഠിതാവ് 19 വയസ്സുള്ള കബീറും, മഹിളാമന്ദിരത്തിലെ ദിവ്യയുമാണ്. ചീമേനി തുറന്ന ജയിലിലെ ആറ് തടവുകാരും ഏഴാംതരം തുല്യതാപരീക്ഷ എഴുതുന്നു. 19ന് രാവിലെ 9.30 മുതല്‍ 11.30 വരെ മലയാളം, കന്നഡ, 11.45 മുതല്‍ 1.45 വരെ ഇംഗ്ലീഷ്, മൂന്നുമണി മുതല്‍ നാലുമണി വരെ ഹിന്ദി, 20 രാവിലെ 9.30 മുതല്‍ 11.30 വരെ സാമൂഹികശാസ്ത്രം, 11.45 മുതല്‍ 1.45 വരെ അടിസ്ഥാനശാസ്ത്രം, 2.30 മുതല്‍ 4.30 വരെ കണക്ക് എന്നിങ്ങനെയാണ് വിവിധവിഷയങ്ങളില്‍ പരീക്ഷാസമയം.

More Citizen News - Kasargod