ഭിന്നശേഷിയുള്ളവര്‍ക്ക് പരീക്ഷാ പരിശീലനം

Posted on: 16 Sep 2015കാസര്‍കോട്: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ ജില്ലയിലെ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി 25 ദിവസത്തെ പരിശീലന ക്ലാസ് കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തുന്നു. എസ്.എസ്.എല്‍.സി. വിജയിച്ച ഭിന്നശേഷിയുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ.ഐ.എ.ബി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്ന വിലാസത്തില്‍ 22-നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസം 100 രൂപ സ്‌െൈറ്റപ്പന്റ് നല്‍കും. ഫോണ്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസര്‍കോട്-04994 4255582, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്- 0467 2209068.

More Citizen News - Kasargod