ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം

Posted on: 16 Sep 2015കാസര്‍കോട്: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നു. ഒക്ടോബര്‍ അഞ്ചിന് പരിശീലനം തുടങ്ങും. അപേക്ഷകര്‍ കുറഞ്ഞത് നാലാം ക്ലാസ് പാസായവരും 18 വയസ്സിനുമുകളിലുള്ളവരും ആയിരിക്കണം. കോഴ്‌സ് ഫീസ് 4050 രൂപ. രണ്ടുമാസമാണ് പരിശീലനം. സൗജന്യ താമസസൗകര്യം ലഭിക്കും. താത്പര്യമുള്ളവര്‍ കോഴ്‌സ് ഫീസ് അടക്കം ഡിവിഷണല്‍ എന്‍ജിനീയര്‍, കെ.എ.ഐ.സി. അരിമ്പൂര്‍, തൃശ്ശൂര്‍-680 620 എന്ന വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷിക്കണം. പരിശീലനത്തിനുശേഷം ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍: 0487 2310983.

More Citizen News - Kasargod