ഹിന്ദി ഭാരതീയസംസ്‌കാരത്തിന്റെ പ്രതീകം -ഡോ. ആര്‍.സുരേന്ദ്രന്‍

Posted on: 16 Sep 2015



കാസര്‍കോട്: ഭാരതീയ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും പ്രതീകമായ ഹിന്ദി വിശ്വഭാഷയായി ഉയരുകയാണെന്നും ആ മുന്നേറ്റത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും കേന്ദ്ര സര്‍വകലാശാല ഹിന്ദിവിഭാഗം പ്രൊഫസര്‍ ഡോ. ആര്‍.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നെഹ്രു യുവകേന്ദ്ര കാസര്‍കോട് ഗവ. കോളേജ് ഹിന്ദി വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഹിന്ദി പ്രചാരണപരിപാടികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ സി.ബാബുരാജ് അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, ശ്രീജ ടി. കൃഷ്ണന്‍, സുകുമാര്‍ കുതിരപ്പാടി, മഹിമ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod