റോഡ് ഉദ്ഘാടനംചെയ്തു

Posted on: 16 Sep 2015കാസര്‍കോട്: പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ മൂലടുക്കം എന്‍ജിനീയറിങ് കോളേജ് റോഡ്, ബെള്ളിപ്പാടി-മഞ്ചക്കല്‍ റോഡ് കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ്-കാവുങ്കാല്‍ റോഡുകളുടെ ഉദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. മൂലടുക്കത്ത് 44.47 കോടി രൂപ ചെലവിലും ബെള്ളിപ്പാടിയില്‍ 139.6 ലക്ഷം രൂപ ചെലവിലുമാണ് റോഡ് നിര്‍മിച്ചത്.
വിവിധസ്ഥലങ്ങളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. അസി. എന്‍ജിനീയര്‍ ഫര്‍ഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി മുഖ്യാതിഥിയായിരുന്നു. മുളിയാര്‍ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.ഭവാനി, എം.മാധവന്‍, വി.പ്രേമാവതി, കെ.എന്‍.ഹനീഫ, എം.കുഞ്ഞമ്പു നമ്പ്യാര്‍, ശംഭു പണിക്കര്‍, സുഗതകുമാരി, റുഖിയ അബൂബക്കര്‍, വി.സുരേഷ്‌കുമാര്‍, പ്രമോദ്കുമാര്‍, വൈ.നാരായണ, വൈ.ജനാര്‍ദന, പി.ബാലകൃഷ്ണന്‍, ബഡുവന്‍കുഞ്ഞ് ചാല്‍ക്കര, എ.വി.ഷാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ്, വി.ഇ.ഒ. എം.ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മിനി, സുഭദ്രാ മോഹന്‍, ഓമനാ രാമചന്ദ്രന്‍, ഒ.വി.വിജയന്‍, ടി.ഗോപിനാഥന്‍, ബി.എ.പ്രിയ, കെ.കെ.ശോഭന, ഹരീഷ് ബി.നമ്പ്യാര്‍, കെ.എന്‍.രാജന്‍, എ.ടി.ജോസഫ്, ചന്ദ്രഭാനു നമ്പ്യാര്‍, പി.കുഞ്ഞിക്കണ്ണന്‍, കൃഷ്ണ, ബി.എം.പ്രദീപ്, വി.ഇ.ഒ. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod