ഖാസിയുടെ ദുരൂഹമരണം: സമരപ്രഖ്യാപന റാലി 30-ന്‌

Posted on: 16 Sep 2015കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സി.ബി.ഐ.യുടെ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് 30-ന് റാലിയും പൊതുസമ്മേളനവും നടത്തും. കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ബഹുജന റാലി സംഘടിപ്പിക്കുന്നത്. ദേളി നൂറുല്‍ ഇസ്ലാം മദ്രസാങ്കണത്തില്‍ ചേര്‍ന്ന സി.എം.ഉസ്താദ് സെന്റര്‍ ദേളി സര്‍ക്കിളിന്റെ പ്രവര്‍ത്തകസമിതി യോഗം പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ശാഫി ദേളി അധ്യക്ഷതവഹിച്ചു. ദേളി ബദര്‍ ജുമാ മസ്ജിദ് ഇമാം ഫക്രുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഹ്മൂദ് ദേളി, അഷ്‌റഫ്, അഷ്‌റഫ് ഉലൂജി, അബ്ബാസ് മുള്ളേരിയ, ടി.എം.ഹാശിം, ടി.എം.ഫൈസല്‍ ടി.എം.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod