സഹപ്രവര്‍ത്തകന് സാന്ത്വനവുമായി പെരിയയിലെ ഓട്ടോതൊഴിലാളികള്‍

Posted on: 15 Sep 2015പെരിയ: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ഓട്ടോൈഡ്രവര്‍ ആലക്കോട്ടെ രാഘവന് സാന്ത്വനവും സഹായവുമായി സഹപ്രവര്‍ത്തകര്‍ എത്തി. പെരിയ ടൗണിലെ ഓട്ടോഡ്രൈവര്‍ രാഘവന്‍ വൃക്കരോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമാണ്. രാഘവനെ സഹായിക്കാന്‍ വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച തുകയും നാട്ടുകാര്‍ നല്കിയ സഹായവുമായി പെരയയിലെ ഓട്ടോക്കാര്‍ എത്തുകയായിരുന്നു. ട്രേഡ്യൂണിയന്‍ വ്യത്യാസമില്ലാതെ ഓട്ടോഡ്രൈവര്‍മാര്‍ ഒന്നടങ്കം രംഗത്തിറങ്ങിയാണ് ചികിത്സാസഹായം തേടിയത്. ഓട്ടോക്കാരോടൊപ്പം പെരിയയിലെ വ്യാപാരികളും കൈകോര്‍ക്കുകയുണ്ടായി. സഹായമായി സ്വരൂപിച്ച 20,000 രൂപ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ രാഘവന്റെ വീട്ടിലെത്തിക്കുകയായിരുന്നു. സംയുക്ത ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ പ്രസിഡന്റ് കുമാരന്‍, സെക്രട്ടറി സജി വടക്കേക്കര, ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകി.

More Citizen News - Kasargod