അവയവദാനത്തില്‍ മാതൃകയായി ഗാഡിഗുഡ്ഡ 'ഹൃദയപക്ഷം'

Posted on: 15 Sep 2015മുള്ളേരിയ: ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗാഡിഗുഡ്ഡയില്‍ 'ഹൃദയപക്ഷം' പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് അധ്യക്ഷതവഹിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രം നല്കി. 50 അംഗങ്ങളാണ് മരണശേഷം അവയവദാനംചെയ്യാനുള്ള സമ്മതപത്രം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറിയത്. സി.പി.എം. ഏരിയാ സെക്രട്ടറി സിജി മാത്യു മൃതസഞ്ജീവനി അവയവദാന പദ്ധതിയുടെ സമ്മതപത്രം പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. രാഹുല്‍ ആര്‍.നായര്‍ക്ക് കൈമാറി. മരണശേഷം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ശരീരം നല്കുന്നതിനുള്ള സമ്മതപത്രംകൂടി മെഡിക്കല്‍ കോളേജിന് കൈമാറി.
ലോഗോ പ്രകാശനം, രക്തദാന ഡയറക്ടറി എന്നിവ പ്രകാശനംചെയ്തു. കുമ്പഡാജ പഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍, കാടകം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശങ്കരന്‍, പി.അശോക, ടി.എന്‍.നമ്പ്യാര്‍, അനന്ദ കെ.മൗവ്വാര്‍, സി.ലത്തീഫ്, സി.രാജേഷ്, കെ.ഷാഫി, കെ.രാജന്‍, മൊയ്തീന്‍, റിനേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod