ആരോഗ്യ ബോധവത്കരണത്തിന് 'മിഷന്‍ ഇന്ദ്രധനുഷ്'

Posted on: 15 Sep 2015മുള്ളേരിയ: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി കേരള-ലക്ഷദ്വീപ് വിഭാഗം മുള്ളേരിയയില്‍ മിഷന്‍ ഇന്ദ്രധനുഷ് ആരോഗ്യബോധവത്കരണ മേള നടത്തി. കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള വിവിധ പരിപാടികള്‍ നടത്തി ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനുള്ള ബോധവത്കരണ പരിപാടിയാണ് നടത്തിയത്.
മേളയുടെ ഭാഗമായി സെമിനാര്‍, ചര്‍ച്ച, ആരോഗ്യ ക്യാമ്പ്, മാതൃസംഗമം, ക്വിസ്, പ്രദര്‍ശനം, ചലച്ചിത്ര പ്രദര്‍ശനം, യക്ഷഗാനം തുടങ്ങിയ പരിപാടികള്‍ നടത്തി. കാറഡുക്ക പഞ്ചായത്തും മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രവും ചേര്‍ന്ന് രോഗപ്രതിരോധ കുത്തിവയ്പ്, മാതൃ-ശിശു ആരോഗ്യ സംരക്ഷണം, ജീവിതശൈലീ രോഗങ്ങള്‍, കൗമാരകാല ആരോഗ്യസംരക്ഷണം എന്നീ പരിപാടികള്‍ നടത്തി.
മുള്ളേരിയ വ്യാപാരി ഹാളില്‍ മൂന്നുദിവസമായി നടന്ന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ഐസക് ഈപ്പന്‍, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, ഫീല്‍ഡ് പബ്ലിസിറ്റി ജോയിന്റ് ഡയറക്ടര്‍ എസ്.സുബ്രഹ്മണ്യന്‍, ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍, എം.ജനനി, രത്‌നാകര, മജീദ് ചെമ്പരിക്ക, എന്‍.കെ.ദേവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod