ബിവറേജ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ചശ്രമം

Posted on: 15 Sep 2015കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ചശ്രമം. സ്‌ട്രോങ് റൂം തുറക്കാനാവാത്തതിനാല്‍ ഇവിടെ സൂക്ഷിച്ച 41 ലക്ഷം രൂപ നഷ്ടമായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റില്‍ മോഷണശ്രമം നടന്നത്. ഷട്ടറിന്റെ പൂട്ട് തല്ലിത്തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവിന് 250 രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്നുദിവസത്തെ വരുമാനം 41 ലക്ഷം രൂപ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്നു. ഔട്ട്‌ലെറ്റ് മാനേജരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

More Citizen News - Kasargod