ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ് കുടുംബയോഗങ്ങള്‍ക്ക് തുടക്കമായി

Posted on: 15 Sep 2015ചിറ്റാരിക്കാല്‍: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ് കുടുംബയോഗങ്ങള്‍ക്ക് തുടക്കമായി. ചിറ്റാരിക്കാലില്‍ നടന്ന രണ്ടാംവാര്‍ഡ് കുടുംബയോഗം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. മാത്യു പാലത്തിങ്കല്‍ അധ്യക്ഷതവഹിച്ചു. സൈമണ്‍ പള്ളത്തുകുഴി, സെബാസ്റ്റ്യന്‍ പതാലില്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.എ.ജോയി, ജോസ് കുത്തിയതോട്ടില്‍, അഗസ്റ്റ്യന്‍ ജോസഫ്, ഇ.പി.ചാക്കോ, ഷാജി പെരുമനത്തടം എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod