പ്ലാസ്റ്റിക്കുകള്‍ ഇവര്‍ വലിച്ചെറിയില്ല

Posted on: 15 Sep 2015പൊയിനാച്ചി: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട പ്ലാസ്റ്റിക് ശേഖരണം പൂര്‍ത്തിയായി. പുനരുപയോഗ സംസ്‌കരണത്തിനായി കര്‍ണാടക ഹാസനിലേക്ക് ഇവ കയറ്റിഅയച്ചു. ഒരു ടെമ്പോ ലോഡ് പ്ലാസ്റ്റിക്കാണ് കുട്ടികള്‍ ശേഖരിച്ചത്. സ്വന്തം വീട്ടിലെയും നാട്ടിലെയും പുറന്തള്ളുന്ന പ്ലാസ്റ്റിക്കാണ് കുട്ടികള്‍ ശേഖരിച്ച് സ്‌കൂളിലെത്തിച്ചത്. രണ്ടുമാസത്തിലൊരിക്കല്‍ ഈപ്രവര്‍ത്തനം സ്‌കൂള്‍വഴി തുടരാനാണ് തീരുമാനം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍നായര്‍, പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന്‍!, സുലൈമാന്‍ ബാദുഷ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍, പി.രതീഷ് കുമാര്‍, കെ.വി.മണികണ്ഠദാസ്, സൂരജ് മോഹന്‍, വീണ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod