യുവാക്കളുടെ ബൈക്ക് അഭ്യാസം; ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

Posted on: 15 Sep 2015
മുള്ളേരിയ:
ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും അമിതവേഗത്തിലും യുവാക്കള്‍ കൂട്ടമായി ബൈക്കില്‍ കറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ പാതയിലാണ് പത്തിലധികം ബൈക്കുകളില്‍ യുവാക്കള്‍ കറങ്ങുന്നത്.

ഞായറാഴ്ച ഏഴ് ബൈക്കുകളില്‍ കറങ്ങിയ സംഘം റോഡില്‍വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന കാറുകള്‍ കൂട്ടിയിടിച്ചു. കാറഡുക്ക 13-ാം മൈലില്‍ നടന്ന അപകടത്തില്‍ കാര്‍ യാത്രക്കാര്‍ നിസ്സാരപരിക്കോടെ രക്ഷപ്പെട്ടു. ഏഴ് ബൈക്കുകളില്‍ സമാന്തരമായി പോകുന്നതിനാല്‍ മറികടക്കാനാകാതെ അഞ്ച് കിലോമീറ്ററോളം വന്ന കാര്‍ കാടകത്തുെവച്ച് മറികടക്കാനുള്ള ശ്രമത്തിനിടിയില്‍ ബൈക്ക്യാത്രക്കാര്‍ സെല്‍ഫി എടുക്കാന്‍ വേഗംകുറച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
അവധിദിവസങ്ങളില്‍ ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ യുവാക്കളുടെ ബൈക്ക് ആഭ്യാസത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
കാസര്‍കോട് ഭാഗത്തുനിന്നാണ് പതിവായി യുവാക്കള്‍ വരുന്നത്. കൗമാരപ്രായക്കാരാണ് അധികവും. ഇടയ്ക്ക് നിര്‍ത്തി വനമേഖലയിലേക്ക് പോകുന്നു. പ്രധാന പാതയില്‍നിന്ന് ഗ്രാമീണപാതയില്‍ കയറി അപകടകരമാംവിധം ബൈക്കോടിച്ച്് നാട്ടുകാരെ പേടിപ്പിക്കുകയാണിവര്‍. വിവാഹാഘോഷത്തിന്റെ ഭാഗമായും ബൈക്ക് അഭ്യാസം നടത്തുന്നുണ്ട്
.

More Citizen News - Kasargod