രാജ്‌മോഹന്‍ നീലേശ്വരത്തെ അനുമോദിച്ചു

Posted on: 15 Sep 2015നീലേശ്വരം: സംസ്ഥാന സര്‍ക്കാറിന്റെ സര്‍ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും നേടിയ രാജ്‌മോഹന്‍ നീലേശ്വരത്തിനെ നീലേശ്വരം ജോളി ആര്‍ട്‌സ് ക്ലബ് അനുമോദിച്ചു. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാമ്പസ് ഡയറക്ടര്‍ ഡോ. എ.എം.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. ഉപഹാരം അദ്ദേഹം സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് പി.വി.നാരായണന്‍ അധ്യക്ഷതവഹിച്ചു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍, കെ.എന്‍.കീപ്പേരി, പി.സി.സുരേന്ദ്രന്‍ നായര്‍, വി.കെ.രാമചന്ദ്രന്‍, വി.ശങ്കരന്‍ നമ്പൂതിരി, എം.വി.ഭരതന്‍, വി.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.കെ.ബാലകൃഷ്ണന്‍, എം.വി.ജയന്‍, സി.കരുണാകരന്‍, പി.സി.രാജന്‍, കെ.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജോളി ആര്‍ട്‌സ് ക്ലബ് അംഗമായ രാജ്‌മോഹന്‍ തന്റെ ബാല്യകാലം മുതലുള്ള നാടകാനുഭവം പങ്കുവെച്ചു.

ഉന്നതവിജയികള്‍ക്ക് അവാര്‍ഡ് നല്കും

വെള്ളൂര്‍ പഴയതെരു കിഴക്കേടത്തില്ലം തറവാട് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ തറവാട്ടംഗങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്കും. അപേക്ഷകള്‍ സപ്തംബര്‍ 30-ന് മുമ്പായി സെക്രട്ടറിക്ക് ലഭിച്ചിരിക്കണം. ഫോണ്‍: 9446682352.

More Citizen News - Kasargod