നാട്ടുപച്ച വനിതാക്കൂട്ടായ്മയില്‍ 13 തരം ഔഷധഗുണമുള്ള ഇലയടകള്‍

Posted on: 15 Sep 2015തൃക്കരിപ്പൂര്‍: ഔഷധഗന്ധം ആവിയായി ഉയരുന്ന ഇലയടകള്‍ രുചിച്ചും ഔഷധസസ്യങ്ങളേയും ഇലക്കറികളേയും തൊട്ടറിഞ്ഞും സ്ത്രീകളുടെ ഒത്തുചേരല്‍.
ഗ്രന്ഥശാലാസംഘത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടയിലക്കാട് നവോദയ വായനശാല വനിതാവേദിയുടെ നേതൃത്വത്തിലാണ് വേറിട്ട ആഘോഷം ഒരുക്കിയത്. ഔഷധഗുണമുള്ള 13തരം ഇലകളില്‍ 130 ഇലയടകള്‍ ആവിയില്‍ വേവിച്ചെടുത്ത് ഔഷധക്കൂട്ടോടെ കട്ടന്‍കാപ്പിയും ചേര്‍ത്ത ലഘുഭക്ഷണത്തോടെയാണ് 'നാട്ടുപച്ച' എന്ന പരിപാടി സംഘടിപ്പിച്ചത്.
പ്രമേഹം, ചെവിപഴുപ്പ് എന്നിവ മാറ്റാനുള്ള കൂവളം, അര്‍ശസ്, പ്രമേഹം, കുഷ്ഠം എന്നിവയ്‌ക്കെതിരെയുള്ള അത്തി, സ്ത്രീകളുടെ രക്തസ്രാവം തടയുന്ന പ്ലൂശ്, പ്രമേഹരോഗികള്‍ക്കുത്തമമായ മഞ്ഞള്‍, ചുമയ്‌ക്കെതിരെയുള്ള ആടലോടകം, മൂത്രതടസ്സം നീക്കുന്ന ഏലം, കുരുമുളക്, വാഴ, പ്ലൂവ്, മധുരക്കാഞ്ഞിരം എന്നിവയുടെ ഇലകള്‍കൊണ്ടാണ് ഇലയടകള്‍ ഉണ്ടാക്കിയത്.
കെ.വി.കൃഷ്ണപ്രസാദ് വൈദ്യര്‍, ആനന്ദ് പേക്കടം എന്നിവര്‍ ക്ലൂസെടുത്തു. പി.വി.ശ്യാമള, എം.കെ.ശ്രീലത, കെ.സുലോചന, പി.വി.പ്രഭാകരന്‍, പി.വേണുഗോപാലന്‍, വി.കെ.കരുണാകരന്‍, ടി.പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod