അക്രമം: ആറുപേര്‍ക്കെതിരെ കേസ്‌

Posted on: 15 Sep 2015മഞ്ചേശ്വരം: യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സോങ്കാല്‍ പ്രതാപ് നഗറിലെ അനില്‍കുമാറിനെ അക്രമിച്ചതിന് ഉപ്പള സോങ്കാലിലെ അസീര്‍ ആദിഖ്, റംഷീല്‍, അഖില്‍ തുടങ്ങി ആറുപേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ ആക്രമിച്ചത്.

യുവാവിനെ മര്‍ദിച്ചു

മഞ്ചേശ്വരം:
മൊര്‍ത്തണയിലെ അസ്‌കറിനെ (23) മര്‍ദനമേറ്റനിലയില്‍ കുമ്പള സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം മൊര്‍ത്തണയില്‍ നാലംഗസംഘം മര്‍ദിക്കുകയായിരുന്നു.

More Citizen News - Kasargod