മദ്യവില്പന ചോദ്യംചെയ്തതിന് മര്‍ദനമേറ്റു

Posted on: 15 Sep 2015ഉദിനൂര്‍: വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവില്പന ചോദ്യംചെയ്തതിന് യുവാവിന് മര്‍ദനമേറ്റു. തടിയന്‍കൊവ്വലിലെ അപ്യാല്‍ പ്രമോദിനെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടത്തെ മദ്യവില്പനയ്‌ക്കെതിരെ കൈരളി ഗ്രന്ഥാലയം, മനീഷ തിയറ്റേഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

More Citizen News - Kasargod