ശിഫായത്ത് റഹ്മ തുടങ്ങി

Posted on: 15 Sep 2015മഞ്ചേശ്വരം: അബുദാബി മഞ്ചേശ്വരം മണ്ഡലം നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ശിഫായത്ത് റഹ്മയ്ക്ക് തുടക്കമായി. മണ്ഡലത്തിലെ നിര്‍ധനരായ വിധവകള്‍ക്ക് ചികിത്സാസഹായം നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലംതല ഉദ്ഘാടനം സയ്യിദ് ഹാദി തങ്ങള്‍ നിര്‍വഹിച്ചു. വി.പി.അബ്ദുള്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. ഹസ്സന്‍ ബത്തേരി, ഇസ്മയില്‍ ബായാര്‍, അബ്ദുള്‍അസീസ് ഉളുവാര്‍, സയ്യിദ് ആബിദ് തങ്ങള്‍, എ.കെ.ആരിഫ്, വി.എന്‍.മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

സുബ്ബറാവു അനുസ്മരണം

മഞ്ചേശ്വരം:
സി.പി.ഐ. നേതാവ് ഡോ. സുബ്ബറാവുവിന്റെ 13-ാം ചരമവാര്‍ഷിക ദിനാചരണം മഞ്ചേശ്വരത്ത് നടന്നു. സി.പി.ഐ. നേതാവ് ബി.എം.അനന്ത പതാകഉയര്‍ത്തി. ബി.വി.രാജന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വംനല്കി. അനുസ്മരണയോഗത്തില്‍ എം.സഞ്ജീവ ഷെട്ടി അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod