ബീഡി തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ കാസര്‍കോട്ട്‌

Posted on: 15 Sep 2015കാസര്‍കോട്: ബീഡി തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന കണ്‍വെന്‍ഷന്‍ സപ്തംബര്‍ 27-ന് കാസര്‍കോട്ട് നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബീഡി മേഖലയിലെ വ്യവസായ പ്രശ്‌നങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.
നിലവില്‍ ബീഡി തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് കണ്‍വെന്‍ഷനില്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. എം.സഞ്ജീവ ഷെട്ടി അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണന്‍, പി.എന്‍.ആര്‍.അമ്മണ്ണായ, കമല, സുശീല, പത്മിനി, ബേബി, എം.സഞ്ജീവ റൈ, കെ.ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod