ഇ-മണല്‍ വിതരണം പുനഃസ്ഥാപിക്കണം

Posted on: 15 Sep 2015തൃക്കരിപ്പൂര്‍: ഇ-മണല്‍ സംവിധാനത്തിലൂടെയുള്ള പുഴമണല്‍ വിതരണം പുനഃസ്ഥാപിക്കണമെന്ന് ലെന്‍സ്‌ഫെഡ് തൃക്കരിപ്പൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനസമയത്ത് നിര്‍ത്തിവെച്ച സംവിധാനം ഉടന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുനിര്‍മാണം തടസ്സപ്പെടുമെന്നും പോര്‍ട്ട് മണല്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ആയിറ്റി ഹൗസ് ബോട്ടില്‍ നടന്ന സമ്മേളനം ഗ്രാമപ്പഞ്ചായത്ത് അസി. എന്‍ജിനീയര്‍ കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.വിനോദ് ഓണ്‍ലൈന്‍ ക്ലാസെടുത്തു. ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി പി.കെ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. എന്‍.വി.പവിത്രന്‍, കെ.വിനോദ്കുമാര്‍, ഗിരീഷ് കാഞ്ഞങ്ങാട്, എ.അനില്‍കുമാര്‍, വി.പി.മുത്തലിബ്, വി.എം.ബാബുരാജ്, കെ.സുനില്‍, പി.ബിനോയ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.പി.മുത്തലിബ് (പ്രസി.), വി.എം.ബാബുരാജ് (സെക്ര.).

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍

തൃക്കരിപ്പൂര്‍:
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ ണമെന്റ് ഒക്ടോബര്‍ ആദ്യവാരം നടക്കും. 01.01.2001നും 31.12.2002നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്‌കൂളുകള്‍ സപ്തംബര്‍ 20-നുമുമ്പ് 9400540224, 9747886009 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം

അനുസ്മരണം നടത്തി

തൃക്കരിപ്പൂര്‍:
ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാം അനുസ്മരണ സമ്മേളനവും പുസ്തകപ്രദര്‍ശനവും നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.വിജയന്‍ അധ്യക്ഷതവഹിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.വി.രാഘവന്‍ അബ്ദുല്‍ കലാം അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം കെ.കണ്ണന്‍, ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തക പ്രദര്‍ശനവും നടന്നു. ബി.വിജയന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ഗോപി, എം.നാരായണന്‍, ടി.ജനാര്‍ദനന്‍, ഒ.പി.അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod